Raid | കതിരൂര്‍ സ്ഫോടനം: പ്രദേശത്ത് പൊലീസ് റെയ്ഡ് നടത്തി, പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബാണെന്ന് സ്ഥിരീകരിച്ചു
Dec 24, 2023, 22:05 IST
കണ്ണൂര്‍: (KVARTHA) കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാട്യത്ത് പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാട്യം മേഖലയില്‍ പൊലീസ് വ്യാപക റെയ്ഡ് നടത്തി. ഞായറാഴ്ച രാവിലെ
സ്‌ഫോടനം നടന്ന പാട്യം മൂഴിവയലില്‍ ഫോറന്‍സിക് വിഭാഗവും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ഉഗ്രസ്‌ഫോടക ശേഷിയുളള സ്റ്റീല്‍ ബോംബ് പൊട്ടിയാതാണെന്നു വ്യക്തമായത്.
ആക്രി സാധനങ്ങള്‍ വേര്‍തിരിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. അസം സ്വദേശി ശഹീദ് അലിക്കും(45), പത്തും എട്ടും വയസ്സുളള മക്കള്‍ക്കുമാണ് പരുക്കേറ്റത്. വലിയ ശബ്ദം കേട്ടാണ് അടുത്തുള്ളവര്‍ ഓടിയെത്തിയത്. ഇരുകൈപ്പത്തികള്‍ക്കും അതിഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ശഹീദ് അലി കണ്ണൂര്‍ ഗവ. മെഡികല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് നാടിനെ നടുക്കുന്ന അപകടമുണ്ടായത്. പാട്യം മൂഴിവയലില്‍ പഴയ വീട് വാടകയ്‌ക്കെടുത്ത് ആക്രി കച്ചവടം നടത്തുകയാണ് അസമില്‍ നിന്നുള്ള കുടുംബങ്ങള്‍. അസാമില്‍ നിന്നുമെത്തിയ എട്ടുപേര്‍ രണ്ട് മാസമായി ഇവിടെയാണ് താമസം. ശേഖരിച്ച ആക്രി സാധനങ്ങള്‍ വീടിനോട് ചേര്‍ന്ന് തരംതിരിക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.
പരുക്കേറ്റവരെ ഓടിയെത്തിയ പ്രദേശവാസികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആദ്യം കൂത്തുപറമ്പ് ജെനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ശഹീദ് അലിയുടെ പരുക്ക് ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ മെഡികല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. പാത്രത്തില്‍ ഒളിപ്പിച്ച സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം. തലശ്ശേരി എസിപി ഉള്‍പെടെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതിന് പിന്നാലെയാണ് കതിരൂര്‍ പൊലീസ് പ്രദേശത്ത് റെയ്ഡ് നടത്തിയത്. എന്നാല്‍ ഒന്നും കണ്ടെടുക്കാനായിട്ടില്ല.
സ്ഫോടനം നടന്ന പാട്യം മൂഴിവയലില്‍ ഫോറന്‍സിക് വിഭാഗവും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ഉഗ്രസ്‌ഫോടക ശേഷിയുളള സ്റ്റീല്‍ ബോംബ് പൊട്ടിയാതാണെന്നു വ്യക്തമായത്.
ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് നാടിനെ നടുക്കുന്ന അപകടമുണ്ടായത്. പാട്യം മൂഴിവയലില്‍ പഴയ വീട് വാടകയ്‌ക്കെടുത്ത് ആക്രി കച്ചവടം നടത്തുകയാണ് അസമില്‍ നിന്നുള്ള കുടുംബങ്ങള്‍. അസാമില്‍ നിന്നുമെത്തിയ എട്ടുപേര്‍ രണ്ട് മാസമായി ഇവിടെയാണ് താമസം. ശേഖരിച്ച ആക്രി സാധനങ്ങള്‍ വീടിനോട് ചേര്‍ന്ന് തരംതിരിക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.
പരുക്കേറ്റവരെ ഓടിയെത്തിയ പ്രദേശവാസികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആദ്യം കൂത്തുപറമ്പ് ജെനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ശഹീദ് അലിയുടെ പരുക്ക് ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ മെഡികല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടികളുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. പാത്രത്തില്‍ ഒളിപ്പിച്ച സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം. തലശ്ശേരി എസിപി ഉള്‍പെടെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതിന് പിന്നാലെയാണ് കതിരൂര്‍ പൊലീസ് പ്രദേശത്ത് റെയ്ഡ് നടത്തിയത്. എന്നാല്‍ ഒന്നും കണ്ടെടുക്കാനായിട്ടില്ല.
Keywords: Katirur blast: Police held raid, Kannur, News, Blast, Raid, Police, Injury, Hospital, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.