കസ്തൂരി രംഗന്‍ വിജ്ഞാപനം ആശങ്ക ദൂരീകരിക്കും: മുഖ്യമന്ത്രി

 


തിരുവനന്തപുരം: കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച കസ്തൂരി രംഗന്‍ വിജ്ഞാപനത്തെകുറിച്ച് ജനങ്ങള്‍ക്ക് ആശങ്കയും പരിഭ്രാന്തിയും ഉണ്ടാക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കസ്തൂരി രംഗന്‍ റിപോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി തുടരുകയും അവര്‍ സമര്‍പിക്കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വീണ്ടും സമീപിക്കുന്നതുമാണ്. കസ്തൂരിരംഗന്‍ റിപോര്‍ട്ട് അന്തിമമല്ലെന്ന് വിജ്ഞാപനത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയൊരു ഉത്തരവ് വരുന്നതുവരെ മാത്രമേ ഈ വിജ്ഞാപനത്തിന് പ്രാബല്യമുള്ളൂവെന്ന് വിജ്ഞാപനത്തിന്റെ ഖണ്ഡിക 10 ല്‍ പറഞ്ഞിട്ടുണ്ട്. ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന എന്തെങ്കിലും വ്യവസ്ഥകള്‍ ഉണ്ടെങ്കില്‍ അത് മാറ്റാനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു വ്യവസ്ഥയും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കസ്തൂരി രംഗന്‍ വിജ്ഞാപനം ആശങ്ക ദൂരീകരിക്കും: മുഖ്യമന്ത്രി

കസ്തൂരിരംഗന്‍ വിജ്ഞാപനത്തില്‍ പ്രധാനമായും അഞ്ച് കാര്യങ്ങള്‍ക്കാണ് തടസ്സമുള്ളത്. പാറ ഖനനം, മണല്‍ വാരല്‍, തെര്‍മ്മല്‍ പവര്‍പ്ലാന്റ്, രണ്ട് ലക്ഷം അടിക്കുമുകളിലുള്ള കെട്ടിടങ്ങള്‍, പതിനഞ്ച് ലക്ഷം അടിക്കുമുകളിലുള്ള പുതിയ ടൗണ്‍ഷിപ്പുകള്‍, അടപകടകാരിയായ വ്യവസായങ്ങള്‍ എന്നിവയാണ് നിരോധിച്ചിരിക്കുന്നത്. കര്‍ഷകരുടെ പാര്‍പ്പിടം, കൃഷി മറ്റ് ജീവനോപാധികള്‍ എന്നിവയ്ക്ക് തടസ്സങ്ങളിലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഗാഡ്ഗില്‍ കമ്മറ്റി റിപോര്‍ട്ട് വന്നപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ കേരളം ഉള്‍പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെതുടര്‍ന്നാണ് കസ്തൂരിരംഗന്‍ കമ്മറ്റിയെ നിയോഗിച്ചത്. ഗാഡ്ഗില്‍ റിപോര്‍ട്ട് പ്രകൃതിയെ പരിഗണിച്ചപ്പോള്‍ മനുഷ്യരെ അവഗണിച്ചു എന്ന പരാതിയാണ് കസ്തൂരിരംഗന്‍ കമ്മറ്റി പരിശോധിച്ചത്.

ആറ് സംസ്ഥാനങ്ങളുടെയും അവിടത്തെ വിവിധ സംഘടനകളുടെയും കര്‍ഷകരുടെയും മറ്റും അഭിപ്രായം ആരഞ്ഞശേഷമാണ് കസ്തൂരിരംഗന്‍ റിപോര്‍ട്ട് സമര്‍പിച്ചത്. എന്നാല്‍ ഈ റിപോര്‍ട്ടിലെ ചില ശുപാര്‍ശകള്‍ ജനവിരുദ്ധമാണെന്ന് ആക്ഷേപം ഉയര്‍ന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ വിയോജിപ്പ് അറിയിക്കുകയും സംസ്ഥാനത്ത് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു.

പ്രെഫ. ഉമ്മന്‍ വി ഉമ്മന്‍, ഡോ. പി.സി. സിറിയക്, ഡോ. വി.എന്‍. രാജശേഖരന്‍ പിള്ള എന്നിവരാണ് സമിതിയിലുള്ളത്. ഇവര്‍ ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും അഭിപ്രായം ആരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് വിജ്ഞാപനം ഇറങ്ങിയത്. എന്നാല്‍ വിദഗ്ദ്ധസമിതിയുടെ പ്രവര്‍ത്തനം തുടരുകയും ജനങ്ങളുടെ ആശങ്കകള്‍ ദൂരികരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഗാഡ്ഗില്‍ റിപോര്‍ട്ട് നടപ്പാക്കണമെന്ന് സുപ്രീംകോടതിയുടെ ഗ്രീന്‍ ബഞ്ചില്‍ ആവശ്യം ഉയര്‍ന്നപ്പോള്‍ കസ്തൂരിരംഗന്‍ റിപോര്‍ട്ടിനോടാണ് കേന്ദ്ര ഗവണ്‍മെന്റ് അനുഭാവപൂര്‍വമായ സമീപനം സ്വീകരിച്ചത്. തുടര്‍ന്നാണ് താരതമേ്യന ദോഷം കുറവായ വിജ്ഞാപനം ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ഈ വിജ്ഞാപനത്തിലും മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ അതിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും വാര്‍ത്തയിലൂടെ അറിയാം.
Keywords:  Kasturi Rangan Report, Kerala, Oommen Chandy, Report, Gadgil, Chief Minister, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia