SWISS-TOWER 24/07/2023

Arrested | ഏഴിമല നാവിക അകാഡമിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച കാശ്മീരി യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയിലെ അതീവ തന്ത്ര പ്രധാന സൈനിക കേന്ദ്രമായ ഏഴിമല നാവിക അകാഡമി കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച കാശ്മീര്‍ സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. നാവിക അകാഡമി അധികൃതര്‍ തന്നെയാണ് ഇയാളെ പിടിച്ചു പയ്യന്നൂര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്. ജമ്മു കശ്മീര്‍ ബാരാമുള്ള സ്വദേശി മുഹമ്മദ് മുര്‍ത്താസിനെയാണ്(21) സുരക്ഷാ വിഭാഗം പിടികൂടിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

Arrested | ഏഴിമല നാവിക അകാഡമിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച കാശ്മീരി യുവാവ് അറസ്റ്റില്‍

ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇയാളെ നേവല്‍ അകാഡമി അധികൃതര്‍ പയ്യന്നൂര്‍ പൊലീസിന് കൈമാറിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മുംബൈയില്‍ ജോലിചെയ്തുവരുന്ന മുഹമ്മദ് മുര്‍ത്താസ് നേവിയില്‍ സപോര്‍ടിംഗ് സ്റ്റാഫിന്റെ ഒഴിവുണ്ടോയെന്നു അറിയാന്‍ എത്തിയതാണെന്നാണ് വെളിപ്പെടുത്തിയത്.

മുംബൈയില്‍ അന്വേഷിച്ചാല്‍ പോരേ എന്ന ചോദ്യത്തിന് അവിടെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതലാണെന്നും ഇവിടെ സുരക്ഷ കുറവാണെന്ന് മനസിലാക്കിയതിനാലാണ് എത്തിയതെന്നുമാണ് വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉള്‍പെടെയുള്ളവര്‍ ചോദ്യം ചെയ്ത മുഹമ്മദ് മുര്‍ത്താസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പയ്യന്നൂര്‍ പൊലീസാണ് കേസ് അന്വേഷണം നടത്തുന്നത്.

Keywords:  Kashmiri youth arrested by INA security officials for trying to break into Ezhimala Academy, Kannur, News, Arrested, Police, Kashmiri Youth, INA security Officials, Security, Probe, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia