Accidental Death | ഓടുന്ന ട്രെയിനില്‍നിന്ന് വീണ് പരുക്കേറ്റ് പാചക വിദഗ്ധന്‍ മരിച്ചു; അപകടം മംഗ്‌ളൂറു കേരള സമാജത്തിന്റെ ഓണാഘോഷ പരിപാടിക്ക് ഭക്ഷണമുണ്ടാക്കി തിരിച്ച് വരുന്നതിനിടെ

 


കാസര്‍കോട്: (www.kvartha.com) പാചക വിദഗ്ധന്‍ അബദ്ധത്തില്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ചു. പയ്യന്നൂര്‍ കാങ്കോല്‍ കോഴിത്തട്ട മീത്തല്‍ വീട്ടിലെ ടി കെ തമ്പാന്‍ - പരേതയായ സരോജിനി ദമ്പതികളുടെ മകന്‍ കെ എം സുരേഷ് (40) ആണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത്.

മംഗ്‌ളൂറു കേരള സമാജത്തിന്റെ ഓണാഘോഷ പരിപാടിക്ക് ഭക്ഷണമുണ്ടാക്കാന്‍ പോയ സുരേഷ് ഞായറാഴ്ച (03.09.2023) വൈകിട്ട് മംഗ്‌ളൂറില്‍നിന്നും മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. മംഗ്‌ളൂറു - ചെന്നൈ സൂപര്‍ഫാസ്റ്റ് എക്‌സ്പ്രസ് കീഴൂരിലെത്തിയപ്പോള്‍ മൂത്രമൊഴിക്കാന്‍ ശുചിമുറിയിലേക്ക് പോകുന്നതിനിടെ അബദ്ധത്തില്‍ ട്രെയിനില്‍ നിന്നും തെറിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു.

സംഭവം കണ്ട പ്രദേശവാസികള്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മേല്‍പറമ്പ് പൊലീസ് സ്ഥലത്തെത്തി. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അവിവാഹിതനാണ്. ഏക സഹോദരന്‍ സന്തേഷ് കെ എം.


Accidental Death | ഓടുന്ന ട്രെയിനില്‍നിന്ന് വീണ് പരുക്കേറ്റ് പാചക വിദഗ്ധന്‍ മരിച്ചു; അപകടം മംഗ്‌ളൂറു കേരള സമാജത്തിന്റെ ഓണാഘോഷ പരിപാടിക്ക് ഭക്ഷണമുണ്ടാക്കി തിരിച്ച് വരുന്നതിനിടെ



Keywords: News, Kerala, Kerala-News, Accident-News, Obituary-News, Kasargod News, Udma News, Young Man, Culinary Expert, Died, Accident, Train, Kasargod: Young man died after falling from moving train. 




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia