SWISS-TOWER 24/07/2023

ഹെൽമറ്റ് ആകാശത്തേക്കുയർത്തി സെഞ്ചുറി അടിച്ച ആവേശത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ: പെട്രോൾ വില 100 കടന്നതിനെ ട്രോളി എം പി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസർകോട്: (www.kvartha.com 08.06.2021) പെട്രോൾ വില 100 കടന്നതിനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. സ്കൂടെറിനു സമീപം ഹെൽമറ്റ് ആകാശത്തേക്കുയർത്തി സെഞ്ചുറി അടിച്ച ആവേശത്തിൽ നിൽക്കുന്ന ചിത്രമാണ് അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്.

                                                              
ഹെൽമറ്റ് ആകാശത്തേക്കുയർത്തി സെഞ്ചുറി അടിച്ച ആവേശത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ: പെട്രോൾ വില 100 കടന്നതിനെ ട്രോളി എം പി



‘പെട്രോൾ വിലയിൽ സെഞ്ചുറിയടിച്ചു കേന്ദ്ര സർകാർ, സംസ്ഥാന നികുതി കുറയ്ക്കാതെ കേരള സർകാർ. ചക്കിക്കൊത്ത ചങ്കരൻ എന്നല്ലാതെ എന്തു പറയാൻ. ശക്തമായി പ്രതിഷേധിക്കുന്നു.’ അദ്ദേഹം കുറിച്ചു.

                                                                   
കേന്ദ്ര സർകാരിന്റെ ലക്ഷദ്വീപ് നയങ്ങൾക്കെതിരെ കൊച്ചിയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കാര്യാലയത്തിനു മുൻപിൽ എംപിമാരുടെ നിൽപ്പു സമരത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണു പ്രീമിയം പെട്രോൾ വില സംസ്ഥാനത്തെ ചിലയിടങ്ങളിൽ 100 കടന്നതായി അറിഞ്ഞത്. ആ സമയത്ത് ഹോടെലിന് സമീപത്തെത്തിയിരുന്നു എംപി.

‘സെഞ്ചുറിയടിച്ചല്ലോ’ എന്നു കൂടെയുള്ള യൂത് കോൺഗ്രസ് സംസ്ഥാന സെക്രടറി നോയൽ ടോമിൻ ജോസഫ്, യൂത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ മനാഫ് നുള്ളിപ്പാടി എന്നിവർ പറഞ്ഞപ്പോൾ ഒരു ഹെൽമറ്റ് കിട്ടിയിരുന്നെങ്കിൽ പ്രതിഷേധിക്കാമായിരുന്നെന്നായി എംപി. എന്നാൽ താമസിക്കുന്ന ഹോടെലിൽ ചോദിച്ചപ്പോൾ ഹോടെൽ മാനേജറുടെ സ്കൂടെറും റെഡി.വാഹനത്തിനടുത്ത് ചെന്ന് ഒരു കയ്യിലെ ഹെൽമെറ്റും മറുകയ്യും മുകളിലേക്കുയർത്തി അദ്ദേഹം ചിത്രത്തിന് പോസ് ചെയ്തു.

ലക്ഷദ്വീപ് ജനതയോടു കേന്ദ്ര സർകാർ കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും അവിടെയുള്ള ജനതയുടെ സംസ്‌കാരത്തെ തകർത്ത് കുത്തക കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ മോദി സർകാർ ശ്രമിക്കുകയാണെന്നും പ്രതിഷേധ പരിപാടിയിൽ എംപി പറഞ്ഞു.

Keywords: Kasaragod, Kerala, News, MP, Petrol, Petrol Price, Protest, Prime Minister, Chief Minister, Century, Kasargod MP Rajmohan Unnithan protests Against petrol price hike.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia