കാസർകോട് - മംഗളുറു കെ എസ് ആർ ടി സി ബസ് സെർവീസ് നിർത്തിവെച്ചു; തിങ്കളാഴ്ച മുതൽ കേരള ബസുകൾ തലപ്പാടി വരെ മാത്രം
Aug 1, 2021, 13:52 IST
കാസർകോട്: (www.kvartha.com 01.08.2021) കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടക സർകാർ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രങ്ങൾ ഏർപെടുത്തിയ പശ്ചാത്തലത്തിൽ കാസർകോട് - മംഗളുറു അന്തർസംസ്ഥാന പാതയിലെ കെ എസ് ആർ ടി സി ബസ് സെർവീസുകൾ ഇരു സംസ്ഥാനങ്ങളും നിർത്തിവെച്ചു.
തിങ്കളാഴ്ച മുതൽ കേരള ആർ ടി സി ബസുകൾ തലപ്പാടി വരെ മാത്രമേ സെർവീസ് നടത്തുകയുള്ളൂവെന്ന് കാസർകോട് ഡിപോ അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു.
കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചതിനാൽ ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് ദിവസത്തേക്ക് കാസർകോട്ടേക്കുള്ള കെഎസ്ആർടിസി, സ്വകാര്യ ബസ് സെർവീസ് കർണാടക നിർത്തിവെച്ചതായി ദക്ഷിണ കന്നഡ ജില്ലാ എം പി നളിൻ കുമാർ കടീലും അറിയിച്ചു.
തിങ്കളാഴ്ച മുതൽ കേരള ആർ ടി സി ബസുകൾ തലപ്പാടി വരെ മാത്രമേ സെർവീസ് നടത്തുകയുള്ളൂവെന്ന് കാസർകോട് ഡിപോ അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു.
കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചതിനാൽ ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് ദിവസത്തേക്ക് കാസർകോട്ടേക്കുള്ള കെഎസ്ആർടിസി, സ്വകാര്യ ബസ് സെർവീസ് കർണാടക നിർത്തിവെച്ചതായി ദക്ഷിണ കന്നഡ ജില്ലാ എം പി നളിൻ കുമാർ കടീലും അറിയിച്ചു.
മംഗളുറു ഡിസി ഓഫീസിൽ നടന്ന യോഗത്തിലാണ് നളിൻ കുമാർ കടീൽ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദക്ഷിണ കന്നഡ ജില്ലയിൽ പോസിറ്റിവിറ്റി നിരക്ക് വർധിച്ചിട്ടുണ്ട്, അതിനാൽ ജില്ലാ ഭരണകൂടം അതിർത്തികളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വൈറസ് പടരുന്നത് നിയന്ത്രിക്കാൻ ഞങ്ങൾ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മാസങ്ങളോളം ഇരു സംസ്ഥാനങ്ങളും നിർത്തിവെച്ച കെ എസ് ആർ ടി സി ബസ് സെർവീസ് അടുത്തിടെയാണ് പുനരാരംഭിച്ചത്. അതിനിടെയാണ് വീണ്ടും നിർത്തിവെക്കുന്നത്. കർണാടകയിൽ കോവിഡ് വർധിക്കാൻ കേരളവും കാരണമെന്നാണ് കർണാടകയുടെ നിലപാട്. കോവിഡ് നെഗറ്റീവ് സെർടിഫികെറ്റ് നിർബന്ധമാക്കുകയും അതിർത്തികളിൽ പരിശോധന കർശനമാക്കിയിരിക്കുകയുമാണ് കർണാടക.
കർണാടകയിൽ കോളജ് അടക്കം തുറന്ന സാഹചര്യത്തിൽ ബസ് സെർവീസ് നിർത്തിവെക്കുന്നത് കാസർകോട്ടുകാർക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കും.
Keywords: News, Kasaragod, Kerala, State, KSRTC, Transport, Mangalore, Kasargod - Mangalore KSRTC bus service has been cancelled.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.