Died | കാഞ്ഞങ്ങാട് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് ദാരുണാന്ത്യം
May 7, 2023, 12:06 IST
കാസര്‍കോട്: (www.kvartha.com) പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് യുവാവിന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. 24 കാരനായ തായന്നൂര്‍ കുഴിക്കോല്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. കാഞ്ഞങ്ങാട് അമ്പലത്തറ എണ്ണപ്പാറയിലാണ് സംഭവം.
ഞായറാഴ്ച അര്‍ധരാത്രി എണ്ണപ്പാറയില്‍ ഫുട്‌ബോള്‍ മത്സരം നടക്കുന്ന പരിസരത്താണ് സംഭവം നടന്നത്. കുലുക്കിക്കുത്ത് കളിക്കുന്നതിനിടെ പൊലീസ് വാഹനം കണ്ട് യുവാവ് ഭയന്നോടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കളിസ്ഥലത്തോട് ചേര്‍ന്നുള്ള കുമാരന്‍ എന്നയാളുടെ പറമ്പിലെ കിണറ്റിലാണ് വിഷ്ണു വീണത്. 20 കോല്‍ താഴ്ചയുള്ള കിണറ്റില്‍ വെള്ളമുണ്ടായിരുന്നില്ല. വീഴ്ചയില്‍ കിണറ്റില്‍ തലയിടിച്ചതിനാല്‍ വിഷ്ണുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Keywords: News, Kerala-News, Kerala, News-Malayalam, Regional-News, Local-News, Dead Body, Death, Hospital, Youth, Obituary, Accident, Kasaragod: Youth died after falling into well.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.