Police Officer Found Dead | പൊലീസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍
Jun 29, 2022, 09:58 IST
കാസര്‍കോട്: (www.kvartha.com) പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പരപ്പ ബിരിക്കുളം സ്വദേശിയായ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അബ്ദുള്‍ അസീസാ(47)ണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ മരണവിവരമറിഞ്ഞ് വെള്ളരിക്കുണ്ടില്‍ എത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ടത്തിനായി മൃതദേഹം കണ്ണൂര്‍ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
മുഹമ്മദ് ചിറമ്മല്‍- ഹലീമ വേലിക്കോത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീല. മക്കള്‍ അഖീല (21), ജവാദ് (17). സഹോദരങ്ങള്‍ ഖാസിം, സലാം, സഫിയ, അസ്മ, സാജിദ, മൈമൂന.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.