Accidental Death | തോട്ടടയില്‍ കണ്ടയ്‌നര്‍ ലോറിയില്‍ ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടം; മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു; വിടവാങ്ങിയത് 3 ദിവസം മുന്‍പ് നാട്ടിലെത്തിയ കാസര്‍കോട് സ്വദേശിയായ പ്രവാസി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തോട്ടടയില്‍ ടൂറിസ്റ്റ് ബസും മിനി കണ്ടയ്നര്‍ ലോറിയും കൂട്ടിയിടിച്ച് മരിച്ച ബസ് യാത്രക്കാരനായ യുവാവിനെ തിരിച്ചറിഞ്ഞു. പടന്നക്കാട് മയ്യത് റോഡിലെ ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി മുഹമ്മദ് കുഞ്ഞി -ഖദീജ ദമ്പതികളുടെ മകന്‍ അഹ്മദ് സാബിഖ് (27) ആണ് മരിച്ചത്.
Aster_MIMS

കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലെത്തിയാണ് സാബിഖിനെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. യുവാവ് കല്ലട ട്രാവല്‍സില്‍ കൊച്ചിയിലേക്ക് പുറപ്പെടുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹം അവിടെ എത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങിയത്. വിദേശത്തായിരുന്ന സാബിഖ് മൂന്ന് ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്. സഹോദരങ്ങള്‍: ഫാത്വിമ, ഹാജറ.

എറണാകുളത്തേക്ക് കല്ലട ടൂറിസ്റ്റ് ബസില്‍ തിങ്കളാഴ്ച (10.07.2023) രാത്രിയോടെ കാഞ്ഞങ്ങാട്ട് നിന്നുമാണ് യുവാവ് കയറിയത്. ചൊവ്വാഴ്ച (11.07.2023) പുലര്‍ചെ 12.45 നാണ് മംഗ്ളൂറില്‍ നിന്ന് പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന കല്ലട ടൂറിസ്റ്റ് ബസും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന മിനി ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. 

കണ്ണൂര്‍ - തലശ്ശേരി ദേശീയ പാതയിലെ തോട്ടട ടൗണിലാണ് അപകടമുണ്ടായത്. തല വേര്‍പെട്ട നിലയിലായിരുന്നു സാബിഖിന്റെ മൃതദേഹം കിട്ടിയത്. അപകടത്തില്‍ 24 പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ സ്ത്രീ ഉള്‍പെടെയുള്ള രണ്ടുപേരുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവര്‍ ചാലയിലെ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള സ്ത്രീയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

നിയന്ത്രണംവിട്ട ബസിന്റെ പുറകുവശം കണ്ടയ്നര്‍ ലോറിയുടെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ലോറി തൊട്ടടുത്ത കടയിലേക്ക് പാഞ്ഞുകയറി. ബസിന്റെ ഇടിയേറ്റ ഭാഗത്താണ് അഹ്മദ് സാബിഖ് ഇരുന്നത്. മൂന്നുതവണ ബസ് റോഡില്‍ തലകീഴായി മറിഞ്ഞിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. 

ലോറി ഇടിച്ച് കയറി സമീപത്തെ കടയും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെ വീണ് ഏറെനേരം തടസ്സപ്പെട്ടിരുന്ന വാഹനഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു. പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്. 

Accidental Death | തോട്ടടയില്‍ കണ്ടയ്‌നര്‍ ലോറിയില്‍ ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടം; മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു; വിടവാങ്ങിയത് 3 ദിവസം മുന്‍പ് നാട്ടിലെത്തിയ കാസര്‍കോട് സ്വദേശിയായ പ്രവാസി



Keywords:  News, Kerala, Kerala-News, Accident-News, Kasaragod Native, Died, Thottada, Bus Accident, Kasaragod native died in Thottada private tourist bus accident.





നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia