ADVERTISEMENT
കാസര്‍കോട്: ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ ഹര്‍ത്താല്‍ കാസര്‍കോട് രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. വ്യാഴാഴ്ചയുണ്ടായ ഹര്‍ത്താലില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തിനിടയില്‍ ഡിവൈ.എഫ്.ഐ പ്രവര്ത്തകന് മനോജ മരിച്ചതിനെത്തുടര്‍ന്ന് ജില്ലയില്‍ വെള്ളിയാഴ്ചയും ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഹര്‍ത്താല്‍. നോമ്പ് കാലമായതിനാലാണ് ഹര്‍ത്താലിന്റെ സമയദൈര്‍ഘ്യം 11 മണിക്കൂര്‍ ആയി കുറച്ചത്.
ഹര്‍ത്താല്‍ പൊതുവേ സമാധാനപരമാണെങ്കിലും ചിലയിടങ്ങളില്‍ നിന്നും അക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ഇതിനിടെ നുള്ളിപ്പാടിയില്‍ പോലീസ് വാഹനത്തിനുനേര്‍ക്ക് ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. നുള്ളിപ്പാടിയിലെ പഴയ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ എതിര്‍വശത്ത് ദേശീയ പാതയില്‍ നിര്‍ത്തിയിട്ട പോലീസ് വാനിനുനേര്ക്കാണ് കല്ലെറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ സ്ഥലത്തെ സ്വകാര്യ ആശുപത്രിക്കുസമീപം റോഡില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ മാര്‍ഗ്ഗതടസം സൃഷ്ടിച്ചിരുന്നു. ഇത് നീക്കാനായെത്തിയ പോലീസ് സംഘം വന്ന ബസിന് നേര്‍ക്കാണ് കല്ലേറുണ്ടായത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസുകാര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
Keywords: Kasaragod, Harthal, CPM, Kerala, P. Manoj, Muslim League
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
