Police Custody | കാസര്‍കോട് കുഴിമന്തി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന 19 കാരി മരിച്ച സംഭവം; പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ടികളും യുവജന സംഘടനകളും; ഹോടെല്‍ ഉടമ ഉള്‍പെടെ 3 പേര്‍ പൊലീസ് കസ്റ്റഡിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



കാസര്‍കോട്: (www.kvartha.com) കുഴിമന്തി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന 19 കാരി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഹോടെല്‍ ഉടമ ഉള്‍പെടെ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

അതിനിടെ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ പൊലീസ് പൂട്ടിച്ച റെസ്റ്റോറന്റിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ടികളും യുവജന സംഘടനകളും മാര്‍ച് നടത്തി. ബിജെപി കാസര്‍കോട് മണ്ഡലം കമിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ചില്‍ നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ മുദ്രാവാക്യമുയര്‍ത്തി ഹോടെലിന് മുന്നില്‍ പ്രതിഷേധിച്ചു. വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് പണിപ്പെട്ടു. 

അടച്ച റെസ്റ്റോറന്റില്‍ ഷടര്‍ തുറക്കാനുള്ള ശ്രമം പൊലീസ് വിഫലമാക്കി. മണ്ഡലം പ്രസിഡന്റ് പ്രമീള സി നായക്, നേതാക്കളായ കെ ഉമ, മഞ്ജു ജോസ്, ഉമേഷ് കടപ്പുറം, ശ്രീഗണേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. യുവജന സംഘടനയായ എഐവൈഎഫും റെസ്റ്റോറന്റിലേക്ക് മാര്‍ച് നടത്തി.


തലക്ലായിലെ പെരുമ്പള അരീച്ചം വീട്ടിലെ പരേതനായ കുമാരന്‍ - അംബിക ദമ്പതികളുടെ മകള്‍ അഞ്ജുശ്രീ പാര്‍വതി (19) യാണ് മരിച്ചത്. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി  വിദ്യാര്‍ഥിനിയാണ് അഞ്ജുശ്രീ. പുതുവത്സരത്തലേന്നാണ് കാസര്‍കോട്ടെ ഒരു ഹോടെലില്‍ നിന്നും ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. സഹോദരന്‍ ഉള്‍പെടെ നാല് പേര്‍ കഴിച്ചിരുന്നതായും അവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായതുമാണ് വിവരം. എന്നാല്‍ അഞ്ജുശ്രീയുടെ സ്ഥിതി വഷളാവുകയായിരുന്നു. 

Police Custody | കാസര്‍കോട് കുഴിമന്തി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന 19 കാരി മരിച്ച സംഭവം; പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ടികളും യുവജന സംഘടനകളും; ഹോടെല്‍ ഉടമ ഉള്‍പെടെ 3 പേര്‍ പൊലീസ് കസ്റ്റഡിയില്‍


ജനുവരി ഒന്ന് മുതല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണം ഭക്ഷ്യവിഷബാധമൂലമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിഎംഒ ഡോ രാംദാസ് പറഞ്ഞു. മംഗലാപുരത്തെ ആശുപത്രിയുടെ റിപോര്‍ടില്‍ നിന്ന് അതാണ് മനസിലാകുന്നത്. പരിയാരത്തെ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥിരീകരണമെന്നും ഡിഎംഒ വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്തുവെന്ന് എസ് പി വൈഭവ് സക്‌സേന അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുകയാണ്. ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ടം റിപോര്‍ട് ലഭിച്ചാല്‍ കൂടുതല്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പെണ്‍കുട്ടി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചെന്ന റിപോര്‍ടുകളെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

Keywords:  News,Kerala,State,kasaragod,Food,Treatment,Death,Top-Headlines,Trending, Student,Police,Complaint,Case, Kasaragod Food poison death: 3 People including hotel owner in police custody 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia