Baby | കാസര്‍കോട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ കുഞ്ഞ് പിറന്നു; ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന് ജില്ലയില്‍ സര്‍കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്
Aug 18, 2023, 16:25 IST
കാസര്‍കോട്: (www.kvartha.com) കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ കുഞ്ഞ് പിറന്നു. ബല്ല കടപ്പുറം സ്വദേശിനിയാണ് പ്രസവിച്ചത്. സാധാരണ പ്രസവമായിരുന്നു. അമ്മയും 2.54 കിലോഗ്രാം ഭാരമുള്ള ആണ്‍കുഞ്ഞും സുഖമായിരിക്കുന്നു.
കാസര്‍കോടിന്റെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന് ഈ സര്‍കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയില്‍ രണ്ട് ന്യൂറോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിക്കുകയും പരിശോധനാ സംവിധാനം ഒരുക്കുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത് ലാബിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ടാറ്റാ ട്രസ്റ്റ് ആശുപത്രി സ്ഥിതി ചെയ്യുന്നിടത്ത് സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിര്‍മാണത്തിനായി 23 കോടി രൂപ അനുവദിച്ചു. കാസര്‍കോട് മെഡികല്‍ കോളജിന്റെ അനുബന്ധ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി കിഫ് ബി വഴി 160 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ പുതിയ സര്‍കാര്‍ നഴ്സിംഗ് കോളജ് അനുവദിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെയാണ് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി യാഥാര്‍ഥ്യമാക്കിയത്. ഈ ആശുപത്രിക്കായി 12 പുതിയ തസ്തികകള്‍ ഈ സര്‍കാരിന്റെ കാലയളവില്‍ സൃഷ്ടിച്ചു. അധിക തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി.
ഇക്കഴിഞ്ഞ മാര്ച് 31നാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്. ഇതുവരെ 7068 പേര്‍ക്ക് ഒപി സേവനവും 77 പേര്‍ക്ക് ഐപി സേവനവുമാണ് ലഭ്യമാക്കിയത്. സംസ്ഥാന സര്‍കാരിന്റെ 9.41 കോടിയുടെ പ്ലാന്‍ തുക ഉപയോഗിച്ചാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്.
3.33 കോടി രൂപ ഉപയോഗിച്ച് ആശുപത്രിയില്‍ മെഡികല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുകയും 2.85 കോടി രൂപ ഉപയോഗിച്ച് മോഡുലാര്‍ ഓപറേഷന് തിയേറ്ററും കേന്ദ്രീകൃത മെഡികല്‍ ഗ്യാസ് സിസ്റ്റവും സജ്ജമാക്കി. മോഡുലാര്‍ ഓപറേഷന് തിയേറ്റര്‍ ഉള്‍പെടെ മൂന്ന് ഓപറേഷന് തിയേറ്ററുകള്‍, കേന്ദ്രീകൃത മെഡികല്‍ ഗ്യാസ് സിസ്റ്റം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി, എസ് എന്‍ സി യു, ഐ സി യു, 90 കിടക്കകളോട് കൂടിയ ഐപി സൗകര്യം, ഒപി വിഭാഗം, ഫാര്‍മസി, ലാബ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
Keywords: Kasaragod: First baby born at Women and Children's Hospital, Kasaragod, News, First Baby Born, Women Children's Hospital, Health, Veena George, Kerala Health and Fitness, Health Minister, News.
കാസര്‍കോടിന്റെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന് ഈ സര്‍കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയില്‍ രണ്ട് ന്യൂറോളജിസ്റ്റിന്റെ തസ്തിക സൃഷ്ടിക്കുകയും പരിശോധനാ സംവിധാനം ഒരുക്കുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത് ലാബിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ടാറ്റാ ട്രസ്റ്റ് ആശുപത്രി സ്ഥിതി ചെയ്യുന്നിടത്ത് സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിര്‍മാണത്തിനായി 23 കോടി രൂപ അനുവദിച്ചു. കാസര്‍കോട് മെഡികല്‍ കോളജിന്റെ അനുബന്ധ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി കിഫ് ബി വഴി 160 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ പുതിയ സര്‍കാര്‍ നഴ്സിംഗ് കോളജ് അനുവദിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെയാണ് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി യാഥാര്‍ഥ്യമാക്കിയത്. ഈ ആശുപത്രിക്കായി 12 പുതിയ തസ്തികകള്‍ ഈ സര്‍കാരിന്റെ കാലയളവില്‍ സൃഷ്ടിച്ചു. അധിക തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി.
ഇക്കഴിഞ്ഞ മാര്ച് 31നാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറന്നു പ്രവര്‍ത്തനം ആരംഭിച്ചത്. ഇതുവരെ 7068 പേര്‍ക്ക് ഒപി സേവനവും 77 പേര്‍ക്ക് ഐപി സേവനവുമാണ് ലഭ്യമാക്കിയത്. സംസ്ഥാന സര്‍കാരിന്റെ 9.41 കോടിയുടെ പ്ലാന്‍ തുക ഉപയോഗിച്ചാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്.
Keywords: Kasaragod: First baby born at Women and Children's Hospital, Kasaragod, News, First Baby Born, Women Children's Hospital, Health, Veena George, Kerala Health and Fitness, Health Minister, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.