Doctor's death | കാസര്‍കോട്ടെ ഡോക്ടറുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി; സമ?ഗ്രമായ അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍; കൊലപാതകമാണെന്ന് സംശയിക്കുന്നതായി അഡ്വ. കെ ശ്രീകാന്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (www.kvartha.com) കാസര്‍കോട് സ്വദേശിയായ ഡോക്ടറെ കര്‍ണാടകയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി. ബദിയഡുക്ക ടൗണില്‍ ഡെന്റല്‍ ക്ലിനിക് നടത്തിവരികയായിരുന്ന ഡോ. കൃഷ്ണമൂര്‍ത്തി (57) യെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാണാതാവുകയും അന്വേഷണത്തിനിടെ ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ക്ലിനികില്‍ പല്ലിന്റെ ചികിത്സയ്ക്കെത്തിയ 32 കാരിയോട് ചികിത്സയ്ക്കിടെ ഡോക്ടര്‍ മോശമായി പെരുമാറുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു. അതിനിടെയാണ് അദ്ദേഹത്തെ കാണാതായത്. അതേസമയം മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ആത്മഹത്യയ്ക്ക് പ്രേരണയായിയെന്നുമുള്ള കുറ്റം ചുമത്തി അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
          
Doctor's death | കാസര്‍കോട്ടെ ഡോക്ടറുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി; സമ?ഗ്രമായ അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍; കൊലപാതകമാണെന്ന് സംശയിക്കുന്നതായി അഡ്വ. കെ ശ്രീകാന്ത്

സമഗ്രമായ അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍:

അതിനിടെ മരണത്തില്‍ സമ?ഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുസ്ലിംലീ?ഗ് നേതാക്കന്‍മാര്‍ വന്‍ തുക ആവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തിയത് അന്വേഷിക്കണം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പാവപ്പെട്ടവര്‍ക്ക് സൗജന്യമായ ചികിത്സ പോലും നല്‍കുന്ന ഡോക്ടര്‍ക്ക് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ സ്വാഭാവത്തെ കുറിച്ച് ആര്‍ക്കും ഇതുവരെ ഒരു പരാതിയുമുണ്ടായിട്ടില്ല. എന്നാല്‍ അദ്ദേഹത്തിനെതിരെ വ്യാജപരാതിയുണ്ടാക്കാന്‍ ചില ലീ?ഗ് നേതാക്കള്‍ ശ്രമിച്ചിരുന്നു. പരാതിയുടെ പേരില്‍ ഇവര്‍ കൃഷ്ണമൂര്‍ത്തിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഡോക്ടറുടെ കുടുംബത്തിന് നീതി ലഭിക്കാന്‍ ബിജെപി അവസാനം വരെ പോരാടും. ഡോക്ടറുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരണമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കൊലപാതകമാണെന്ന് സംശയിക്കുന്നതായി അഡ്വ. കെ ശ്രീകാന്ത്

ഡോ. കൃഷ്ണമൂര്‍ത്തിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. ക്ലിനികില്‍ വെച്ച് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതും പ്രതികള്‍ പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന് അദ്ദേഹം വഴങ്ങിയില്ല. ഡോക്ടറുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം പൊലീസിനെ സമീപിച്ചപ്പോള്‍ അതില്‍ നിന്ന് തലയൂരാന്‍ വേണ്ടിയിട്ടാണ് ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിക്കെതിരെ കള്ള പരാതിയുമായി മുസ്ലിം ലീഗ് നേതാക്കള്‍ രംഗത്ത് വന്നത്. ഇതിന്റെ പിന്നില്‍ മുസ്ലിംലീഗിന്റെ നേതാക്കന്മാരായിട്ടുള്ള പ്രതികളുടെ ഗൂഢാലോചനയുണ്ട്.

ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ഇരുചക്ര വാഹനം കുമ്പളയില്‍ വെച്ചും മൃതദേഹം കര്‍ണാടകയിലെ കുന്ദാപുരത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അഞ്ചു കിലോമീറ്ററോളം അകലെയുമാണ് കണ്ടെത്തിയത്. ചികിത്സാ രംഗത്തെ പ്രഗത്ഭ ഡോക്ടറുടെ മരണത്തിന് ശേഷം അദ്ദേഹത്തെയും കുടുംബത്തെയും അപമാനിക്കാന്‍ ചില കോണുകളില്‍ നിന്നും ശ്രമം ഉയരുന്നുണ്ട്. ഡോക്ടറുടെ തിരോധാനവും തുടര്‍ന്നുള്ള മരണവും കൂടുതല്‍ ഗൗരവത്തോടെ അന്വേഷിക്കാനും അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും അഡ്വ. ശ്രീകാന്ത് ആവശ്യപ്പെട്ടു.

ഡോ. കൃഷ്ണ മൂര്‍ത്തിക്കെതിരായി നല്‍കിയ പരാതിയില്‍ ആരോപിക്കുന്ന പീഡനം കെട്ടുകഥയാണ്. ഭര്‍തൃമതിയായ സ്ത്രീ ഒക്ടോബര്‍ 26ന് ചികിത്സയ്ക്കായി ചെന്നപ്പോള്‍ ആണ് ഡോക്ടര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത് എന്നാണ് ആരോപണം. തുടര്‍ ചികിത്സയ്ക്കായി വീണ്ടും നവംബര്‍ അഞ്ചിന് ക്ലിനികില്‍ പോയപ്പോള്‍ വീണ്ടും പീഡനമുണ്ടായി എന്നാണ് മറ്റൊരാരോപണം. ഉപദ്രവിച്ച ഡോക്ടര്‍ അടുത്ത് വീണ്ടും ചികിത്സയ്ക്ക് പോയി എന്നു പറയുന്നത് വിശ്വസിക്കാന്‍ സാധിക്കില്ല. നവംബര്‍ ഏഴിനും എട്ടിനുമാണ് മുസ്ലീം ലീഗ് നേതാക്കള്‍ അദ്ദേഹത്തിനെതിരായ അതിക്രമം നടത്തിയത്. അതിനെ തുടര്‍ന്നാണ് ഭാര്യ പരാതി നല്‍കുന്നത്. സംഭവം കൈവിട്ടു പോകുന്നു എന്ന് തിരിച്ചറിഞ്ഞ മുസ്ലിം ലീഗ് നേതാക്കന്മാര്‍ ഒമ്പതിന് അദ്ദേഹത്തിനെതിരെ കള്ള പരാതി നല്‍കിയതെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി. മുസ്ലിംലീഗ് നേതാക്കന്മാരുടെ സദാചാര പൊലീസിന്റെയും രഹസ്യ അജന്‍ഡയുടെയും ഇരയാണ് കൃഷ്ണമൂര്‍ത്തിയുടെ ജീവന്‍ നഷ്ടമാവാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ വന്‍ സ്വീകാര്യതയുള്ള ഡോക്ടറുടെ കുടുംബത്തെ അപമാനിക്കാന്‍ വേണ്ടിയിട്ടാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ഡോക്ടറെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയതെന്നും മുസ്ലിംലീഗിന്റെ നേതാക്കന്മാര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നും ശ്രീകാന്ത് ആരോപിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Assault, Investigates, Political-News, Politics, BJP, Police, Death-Case, Doctor, Kasaragod: BJP alleges mystery in doctor's death.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia