Arrested | കരുവന്നൂര്‍ ബാങ്ക് ബിനാമി വായ്പ തട്ടിപ്പ്; വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ പിആര്‍ അരവിന്ദാക്ഷന്‍ അറസ്റ്റില്‍
Sep 26, 2023, 16:44 IST
കൊച്ചി: (www.kvartha.com) കരുവന്നൂര്‍ ബാങ്ക് ബിനാമി വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം പ്രാദേശിക നേതാവുമായ പിആര്‍ അരവിന്ദാക്ഷന്‍ അറസ്റ്റില്‍.
അരവിന്ദാക്ഷനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) വടക്കാഞ്ചേരിയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിച്ചു. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് പിആര്‍ അരവിന്ദാക്ഷന്‍.
കരുവന്നൂര്‍ കേസില്‍ ഇതാദ്യമായാണ് ഒരു സിപിഎം നേതാവിനെ കസ്റ്റഡിയിലെടുക്കുന്നത്. കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡിക്ക് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ കൈമാറിയ രണ്ടുപേരാണ് പ്രാദേശിക സിപിഎം നേതാവായ പിആര്‍ അരവിന്ദാക്ഷനും ഇടനിലക്കാരനായ കെഎ ജിജോറും. ഇവരുടെ മൊഴികളുടെയും കൈമാറിയ തെളിവുകളുടെയും ബലത്തിലാണ് ഒന്നാം പ്രതി പി സതീഷ്‌കുമാര്‍, രണ്ടാം പ്രതി പിപി കിരണ്‍ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തത്.
വടക്കാഞ്ചേരി സിപിഎം ഏരിയാ കമിറ്റിയംഗവും മുന്‍ ലോകല്‍ സെക്രടറിയുമായ അരവിന്ദാക്ഷന്‍ ഇപ്പോള്‍ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയാണ്. വടക്കാഞ്ചേരിയില്‍ എസി മൊയ്തീന്റെ വിശ്വസ്തനാണ് അരവിന്ദാക്ഷന്‍. മാത്രമല്ല, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്ന ആളുമാണ് അരവിന്ദാക്ഷന്‍.
സതീഷ് കുമാറും അരവിന്ദാക്ഷനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും സാമ്പത്തിക ഇടപാടുകളും ഇഡി വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അരവിന്ദാക്ഷനെ ഏഴു ദിവസത്തോളം ഇഡി ചോദ്യം ചെയ്തിരുന്നു. സതീഷ് കുമാറിനൊപ്പം നിന്നിരുന്ന ജിജോറിന്റെ മൊഴിയും കേസില്‍ നിര്‍ണായകമായി.
കരുവന്നൂര്‍ ബാങ്കില്‍ നിന്ന് മൂന്ന് കോടിയോളം രൂപ സതീഷ് കുമാര്‍ കൈപ്പറ്റിയത് അരവിന്ദാക്ഷന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നുവെന്നും പണം മൂന്നു ബാഗുകളിലായാണ് കൊണ്ടു പോയതെന്നുമുള്ള മൊഴിയും ഇഡിക്ക് ലഭിച്ചിരുന്നു.
ചോദ്യചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് അരവിന്ദാക്ഷന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ മാസം 12നാണ് അരവിന്ദാക്ഷനെ കൊച്ചി ഇഡി ഓഫിസിലേക്കു ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്.

മുളവടികൊണ്ടു തന്നെ തുടര്‍ചയായി മര്‍ദിച്ചുവെന്നും കുനിച്ചുനിര്‍ത്തി കഴുത്തിലിടിച്ചെന്നുമടക്കം അരവിന്ദാക്ഷന്‍ ആരോപിച്ചു. എന്നാല്‍ ചോദ്യചെയ്യല്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷം നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. പരാതിയില്‍ ഇതുവരെ കേസെടുക്കാനും പൊലീസ് തയാറായിട്ടില്ല.
Keywords: Karuvannur Co-op bank scam: ED arrests CPM councilor PR Arivandakshan, Kochi, News, Politics, PR Arivandakshan, Arrested, CPM Leader, Complaint, Trending, Enforcement, Statement, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.