കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; ബാങ്ക് പ്രസിഡന്റ് അടക്കം ഭരണസമതി അംഗങ്ങളായ നാല് സിപിഎം നേതാക്കള്‍ അറസ്റ്റില്‍
Sep 13, 2021, 11:33 IST
തൃശൂര്‍: (www.kvartha.com 13.09.2021) കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് പ്രസിഡന്റ് കെ കെ ദിവാകരന്‍ ഉള്‍പെടെ ഭരണസമതി അംഗങ്ങളായ നാല് സിപിഎം നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് പ്രസിഡന്റായിരുന്ന കെ കെ ദിവാകരന്‍, ജോസ് ചക്രംപള്ളി, ബൈജു ടി എസ്, ലളിതന്‍ വികെ എന്നിവരാണ് അറസ്റ്റിലായത്.
ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 12 ഭരണസമിതി അംഗങ്ങളെയാണ് നിലവില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതികളിലൊരാളായ കിരണിനെക്കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ട്.
ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് നടക്കുന്നില്ലെന്നും പാര്‍ടി തലത്തില്‍ സമ്മര്‍ദമുണ്ടെന്നും പ്രതിപക്ഷ പാര്‍ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശക്തമായി നിലനില്‍ക്കുകയും കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈകോടതി പരിഗണിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അറസ്റ്റ്.
ഇതിനിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേസ് സിബിഐക്ക് കൈമാറുന്നതിനെ എതിര്‍ത്ത് സര്‍കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 100 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്ന കേസ് സിബിഐയാണ് അന്വേഷിക്കേണ്ടതെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

Keywords: Karuvannur bank fraud case: 4 CPM leaders in governing body arrested, CPM, Cheating, Bank, Crime Branch, Arrested, Allegation, High Court of Kerala, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.