സര്‍ക്കാര്‍ സഹായത്തിനു പുറമെ സ്വന്തമായും പണം കണ്ടെത്തി വീടു പണി പൂര്‍ത്തിയാക്കി കറപ്പന്‍ ഗോത്ര വിഭാഗത്തിന് മാതൃക
Jul 12, 2017, 10:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാനന്തവാടി: (www.kvartha.com 12.07.2017) ഗോത്ര വിഭാഗത്തില്‍പ്പെട്ട ഭൂരിഭാഗം ആള്‍ക്കാരും മികച്ച ജിവിതം നയിക്കുമ്പോള്‍ അവരില്‍ നിന്നും പിന്നോട്ട് പോകുന്ന വിഭാഗമാണ് പണിയവിഭാഗം. അതിന് പ്രധാന കാരണവും അവരുടെ ജീവിതരീതികളാണ്.
അമിതമായ മദ്യപാനം, പുകയില ഉപയോഗം തുടങ്ങിയവ പണിയ വിഭാഗത്തിന്റെ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമ്പോള്‍, സ്വ പ്രയത്‌നം കൊണ്ട് ഗോത്ര വിഭാഗത്തിന് മാതൃകയും അഭിമാനവുമാവുകയുമാണ് എടവക പള്ളിക്കല്‍ ചോലപ്പുറം കോളനിയിലെ കറപ്പന്‍. ആദിവാസി വിഭാഗങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന വീടുകളില്‍ പലതും പണി പൂര്‍ത്തിയാവാതെ പാതിവഴിക്ക് നിലയ്ക്കുന്നതും മറ്റു പല കാരണങ്ങളാല്‍ പണി നടക്കാതെയും വരുന്ന സാഹചര്യത്തിലാണ് സ്വ പ്രയത്‌നം കൊണ്ട് അടുക്കളയുള്‍പ്പെടെ ആറു മുറികളുള്ള വീട് നിര്‍മ്മിച്ച് കറപ്പന്‍ വ്യത്യസ്തനാവുന്നത്.
79 വയസ് പിന്നിട്ട കറപ്പന്‍ പശു വളര്‍ത്തലിലൂടെയാണ് വരുമാനം കണ്ടെത്തിയിരുന്നത്. വീടു പണിക്ക് പണം തികയാതെ വന്നപ്പോള്‍ ആകെയുണ്ടായിരുന്ന അഞ്ചു പശുക്കളില്‍ നാലെണ്ണത്തിനെയും വിറ്റു. ഇതിനു പുറമെ കൂലിപ്പണിയിലൂടെയും മറ്റും പണം സ്വരൂപിച്ചു . സര്‍ക്കാരില്‍ നിന്നും അനുവദിച്ചതിനു പുറമെ രണ്ടു ലക്ഷത്തോളം രൂപയാണ് കറപ്പന്‍ കണ്ടെത്തിയത്. പണി തുടങ്ങി ഒരു വര്‍ഷം തികയുന്നതിനു മുന്‍പ് തന്നെ വീടിന്റെ പണി പൂര്‍ത്തിയായി കഴിഞ്ഞു. ഇനി നിലം കാവി ഇടാനുള്ള പണി കൂടെപൂര്‍ത്തിയാവനുണ്ട്.

പട്ടികവര്‍ഗ വികസന വകുപ്പ് വീടിനായി മൂന്നു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക കൊണ്ട് വീടു പണി തീര്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് കറപ്പന്‍ തന്റെ പ്രയത്‌നങ്ങള്‍ ആരംഭിച്ചത്.
79 വയസ് പിന്നിട്ട കറപ്പന്‍ പശു വളര്‍ത്തലിലൂടെയാണ് വരുമാനം കണ്ടെത്തിയിരുന്നത്. വീടു പണിക്ക് പണം തികയാതെ വന്നപ്പോള്‍ ആകെയുണ്ടായിരുന്ന അഞ്ചു പശുക്കളില്‍ നാലെണ്ണത്തിനെയും വിറ്റു. ഇതിനു പുറമെ കൂലിപ്പണിയിലൂടെയും മറ്റും പണം സ്വരൂപിച്ചു . സര്‍ക്കാരില്‍ നിന്നും അനുവദിച്ചതിനു പുറമെ രണ്ടു ലക്ഷത്തോളം രൂപയാണ് കറപ്പന്‍ കണ്ടെത്തിയത്. പണി തുടങ്ങി ഒരു വര്‍ഷം തികയുന്നതിനു മുന്‍പ് തന്നെ വീടിന്റെ പണി പൂര്‍ത്തിയായി കഴിഞ്ഞു. ഇനി നിലം കാവി ഇടാനുള്ള പണി കൂടെപൂര്‍ത്തിയാവനുണ്ട്.
ഗോത്ര വിഭാഗങ്ങള്‍ക്കായുള്ള വീട് നിര്‍മ്മാണം കരാറുകാരന്‍ മുഖേനേയാണ് നടക്കാറ്. എന്നാല്‍ വീട് നിര്‍മ്മാണത്തിനായി കറപ്പന്‍ കരാറുകാരനേയും ആശ്രയിച്ചില്ല. മകന്‍ ബാബു കെട്ട് പണിക്കാരുടെ സഹായിയായതും വീട് പണി വേഗത്തിലാവുന്നതിനു സഹായകരമായി. ഇപ്പോള്‍ കറപ്പനു ആകെ കറവയുള്ള ഒരു പശുവാണ് ഉള്ളത്. ഇതിന്റെ പാല്‍ കല്ലോടി ക്ഷീരസംഘത്തില്‍ നല്‍കിയാണ് ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. ഇനി വീടിന്റെ പണിയെടുക്കാന്‍ കൈയ്യില്‍ പണമില്ല.
കൈയിലിരിക്കുന്ന പണം കൊണ്ട് മോശമല്ലാത്ത ഒരു വീടുണ്ടാക്കി. അവസാന മിനുക്ക് പണികളും പൂര്‍ത്തിയാക്കി ഗൃഹപ്രവേശനം നടത്തണമെന്നാണ് കറപ്പന്റെ ആഗ്രഹം. എല്‍സിയാണ് കറപ്പന്റെ ഭാര്യ. പത്മിനി, ഒടുക്കത്തി, കറപ്പി, ബാബു എന്നിവര്‍ മക്കളാണ്.
ഇതില്‍ പെണ്‍കുട്ടികളെ കെട്ടിച്ചയച്ചു. ഭാര്യയും മകന്‍ ബാബുവും മരുമകള്‍ ശ്യാമളയും ഇവരുടെ മക്കളായ സുഭാഷും, സുബീഷും, സൗമ്യയും, സബിതയുമാണ് കറപ്പന്റെ കൂടെ താമസിക്കുന്നത്.
Also Read:
ഇതില്‍ പെണ്‍കുട്ടികളെ കെട്ടിച്ചയച്ചു. ഭാര്യയും മകന്‍ ബാബുവും മരുമകള്‍ ശ്യാമളയും ഇവരുടെ മക്കളായ സുഭാഷും, സുബീഷും, സൗമ്യയും, സബിതയുമാണ് കറപ്പന്റെ കൂടെ താമസിക്കുന്നത്.
Also Read:
Keywords: Karupan is a roll model in Gothra, Children, News, House, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.