ജാനു നായ്ക്കിന്റെ ആത്മഹത്യ സര്‍ക്കാറിന്റെ അലംഭാവം മൂലം: പി. കരുണാകരന് എം.പി
Aug 21, 2012, 11:00 IST
കാസര്‍കോട്: ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തില്‍ എന്‍ഡോസള്‍ഫാന്‍ മൂലം ക്യാന്‍സര്‍ രോഗിയായ ജാനു നായ്ക്ക് തിങ്കളാഴ്ച ആത്മഹത്യ ചെയ്തത് സര്‍ക്കാറിന്റെ അലഭാവം മൂലമാണെന്ന് പി. കരുണാകരന് എം.പി. വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശിച്ച സാമ്പത്തിക സഹായം ലഭിക്കേണ്ടവരുടെ പട്ടികയില്‍ തന്റെ പേരില്ലെന്ന് അറിഞ്ഞ സമയത്താണ് ജാനു നായ്ക്ക് ജീവനൊടുക്കിയത്.
സംസ്ഥാന ഗവണ്മെന്റ് നിര്‍ദ്ദേശ പ്രകാരം എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് നാല് തവണ ജില്ലാ പഞ്ചായത്തും എന്‍ഡോസള്‍ഫാന്‍ സെല്ലും ചേര്‍ന്ന് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലിസ്റ്റില്‍ 4182 പേരാണ് ഉള്ളത്. മരണപ്പെട്ട അഞ്ഞൂറോളം പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം നേരത്തേ സാമ്പത്തിക സഹായം നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്ക് ചികിത്സാ സഹായവും നല്കി വരികയാണ്.
ഇടതു ഗവണ്മെന്റ് കാര്യക്ഷമമായ നിലയിലാണ് ഈ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നത്. പുതിയ ഗവണ്മെന്റ് ഈ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന് തീരുമാനം നടപ്പിലാക്കുന്നതിന് പകരം വീണ്ടും വിദഗ്ദ്ധ സംഘത്തെ നിയോഗിച്ച് പരിശോധന നടത്തി ലിസ്റ്റില്‍ വലിയ കുറവു വരുത്തുകയാണ് ചെയ്തിട്ടുള്ളത്.
ബെള്ളൂര്‍ പഞ്ചായത്തില്‍ നേരത്തേ 151 പേരാണ് ലിസ്റ്റില്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഒമ്പത് പേരായി ചുരുങ്ങി. നേരത്തേ പെന്‍ഷനും ചികിത്സയും ലഭിച്ചിരുന്ന ജാനു നായ്ക്ക് ആദ്യത്തെ ലിസ്റ്റില്‍ ആറാമത്തെ ആളായരുന്നു. അദ്ദേഹത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയതിന്റെ ദുരന്തമാണ് ഈ ദാരുണ സംഭവത്തിന് കാരണം. നേരത്തേയുള്ള നാലായിരത്തിലേറെ പേരുടെ ലിസ്റ്റില്‍ വലിയ കുറവു വരുത്തി ചുരുക്കം ആളുകള്‍ക്ക് നല്‍കാനുള്ള തീരുമാനമാണ് ഗവണ്മെന്റ് സ്വീകരിക്കുന്നത്.
പൂര്‍ണമായും കിടപ്പിലായവര്‍ക്കു മാത്രം സഹായം നല്കുന്ന സമീപനം തീര്‍ത്തും തെറ്റാണ്. എന്‍ഡോസള്‍ഫാന്‍ കാരണം ക്യാന്‍സര്‍ ബാധിച്ചവരേയും മാനസിക രോഗങ്ങള്‍ക്ക് അടിമപ്പെട്ടവരെയെല്ലാം ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണ്. എടിഎം കാര്‍ഡ് വഴി പെന്ഷന് നല്‍കാനുള്ള പുതിയ തീരുമാനം കൂടുതല്‍ പ്രയാസമാണ് സൃഷ്ടിച്ചിട്ടുള്ളത്. എടിഎമ്മില്‍ പോയ ചിലര്‍ പണമില്ലെന്ന് പറഞ്ഞ് തിരിച്ച് വന്ന അനുഭവവുമുണ്ട്. എന്‍ഡോസള്‍ഫാന്‍ സെല്‍ വഴി ചര്‍ച്ച ചെയ്യാതെ ഉദ്യോഗസ്ഥ തലത്തില്‍ മാത്രമെടുക്കുന്ന തീരുമാനത്തിന്റെ വൈകല്യമാണിതൊക്കെ. അടിയന്തിരമായും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രിയോട് പി കരുണാകരന് എംപി ആവശ്യപ്പെട്ടു.
Keywords: Kasaragod, Endosulfan, Suicide, Cancer Patient, Goverment, Kerala, P. Karunakaran M.P.
Related News:
എന്‍ഡോസള്‍ഫാന്‍ ഇര വിഷംകഴിച്ചു മരിച്ച നിലയില്‍
Related News:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.