കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക സര്‍കാര്‍ ഏര്‍പെടുത്തിയ പരിശോധനയില്‍ നേരിയ ഇളവുകള്‍
Oct 17, 2021, 17:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലപ്പാടി: (www.kvartha.com 17.10.2021) കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ കാസര്‍കോട് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക സര്‍കാര്‍ ഏര്‍പെടുത്തിയ പരിശോധനയില്‍ നേരിയ ഇളവുകള്‍. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ലഭിച്ചിട്ടില്ലെങ്കിലും കര്‍ശന പരിശോധന ഒഴിവാക്കാമെന്ന നിര്‍ദേശം ലഭിച്ചതായി പൊലീസ് അറിയിച്ചു.
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസത്തിലേറെയായി തലപ്പാടി അതിര്‍ത്തി കടക്കാന്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് നിര്‍ബന്ധമായിരുന്നു.
തലപ്പാടിക്ക് പുറമെ, കാസര്‍കോടിനെ കര്‍ണാടകയുടെ ദക്ഷിണ കന്നഡ ജില്ലയുമായി ബന്ധിപ്പിക്കുന്ന ചെറു റോഡുകളില്‍ വരെ ചെക്പോസ്റ്റുകള്‍ സ്ഥാപിച്ച് കര്‍ണാടക പരിശോധന നടത്തിയിരുന്നു. ഇതേചൊല്ലി പലവിധ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും കര്‍ണാടക പരിശോധനയില്‍ നിന്നും വിട്ടുനിന്നില്ല. ഇപ്പോള്‍ ദസറ ആഘോഷം പൂര്‍ത്തിയായതോടെയാണ് തലപ്പാടി അതിര്‍ത്തിയില്‍ ഇളവുകള്‍ വന്നിരിക്കുന്നത്.
മിക്ക സ്ഥലങ്ങളിലും വാഹന പരിശോധന ഒഴിവാക്കി. ഇടറോഡുകളില്‍ നേരത്തേതന്നെ കര്‍ശന പരിശോധന കര്‍ണാടക അവസാനിപ്പിച്ചിരുന്നു.
Keywords: Karnataka relaxed Covid restrictions for inter state travellers, Kasaragod, News, Karnataka, Police, COVID-19, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

