Booked | പ്രതിയുടെ എടിഎം കാര്‍ഡുപയോഗിച്ച് പണമെടുത്തെന്ന് ആരോപണം; സിഐ അടക്കമുള്ള കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്
Aug 3, 2023, 08:28 IST
കൊച്ചി: (www.kvartha.com) പ്രതിയെ പിടികൂടാന്‍ കേരളത്തിലെത്തിയ കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്. വിജയ്കുമാര്‍, ശിവണ്ണ, സന്ദേഷ എന്നിവരെയാണ് കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ണാടക വൈറ്റ് ഫോര്‍ട് സ്റ്റേഷനിലെ സിഐ അടക്കമുള്ള ഉദ്യോഗസ്ഥരാണ് പിടിയിലായിരിക്കുന്നത്.
പ്രതിയെ പിടികൂടാന്‍ വന്ന കര്‍ണാടക പൊലീസ് സംഘം പ്രതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം എടുത്തുവെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പിടികൂടിയവര്‍ക്കെതിരെ 384, 386, 431,432 വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
കര്‍ണാടകയിലെ വൈറ്റ്ഫോര്‍ട് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവര്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് പ്രതികളുമായി മടങ്ങവേയാണ് പ്രതികളുടെ ബന്ധുക്കളുടെ പരാതിയില്‍ കസ്റ്റഡിയിലാകുന്നതും പിന്നീട് കേസെടുക്കുന്നതും.
Keywords: News, Kerala, Kerala-News, Police-News, News-Malayalam, Karnataka Police, Custody, Kerala Police, Case, Kochi, Karnataka police officers taken into custody by Kerala police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.