Accidental Death | ചെങ്കല്‍ പണയില്‍ ജോലിക്കിടെ ജെസിബി തട്ടി കര്‍ണാടക സ്വദേശിയായ തൊഴിലാളിക്ക് ദാരുണാന്ത്യം
Jul 21, 2023, 22:43 IST
ADVERTISEMENT
തലശേരി: (www.kvartha.com) ചെങ്കല്‍ പണയില്‍ ജോലിക്കിടെ ജെസിബി തട്ടി കര്‍ണാടക സ്വദേശിയായ തൊഴിലാളിക്ക് ദാരുണാന്ത്യം. ഇരിക്കൂര്‍ കല്യാട് നീലിക്കുളം ചെങ്കല്‍പണയില്‍ ജോലിക്കിടെ വെളളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഇരിക്കൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കര്‍ണാടക സ്വദേശി മാനന്തേരിയിലെ നാഗ് രാജനാണ് മരിച്ചത്. മാനന്തേരിയിലെ വാടക ക്വാര്‍ടേഴ്സില്‍ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു നാഗ് രാജന്. ഇരിക്കൂര്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ടത്തിനായി പരിയാരം ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Karnataka native died in JCB accident, Kannur, News, Accidental Death, Police, Probe, Case, Dead Body, Inquest, Postmortem, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

