Accidental Death | ഇരിട്ടി സ്വദേശിയായ യുവാവ് കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ചു
Oct 22, 2022, 22:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഇരിട്ടി സ്വദേശിയായ യുവാവ് കര്‍ണാടകത്തിലെ ഹാസനില്‍ ഇരുചക്ര വാഹനാപകടത്തില്‍ മരിച്ചു. പയഞ്ചേരി വികാസ് നഗര്‍ സ്വദേശി തടത്തില്‍ അഖില്‍ (33) ആണ് മരിച്ചത്. ബെംഗ്ലൂറില്‍ നിന്ന് ഭാര്യ രേഖക്കൊപ്പം ഇരിട്ടിയിലേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനം ഹാസനില്‍ ഗുഡ്സ് ഓടോറിക്ഷയില്‍ ഇടിച്ചാണ് അപകടം.

ഭാര്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വള്ളിത്തോട് സ്കൈ ഹോടെലില്‍ അകൗണ്ടന്റ് ആയിരുന്നു അഖില്‍. പിതാവ് : പൗലോസ് (ബിലീവേഴ്സ് ചര്‍ച് ഇന്‍ഡ്യ പുരോഹിതന്). മാതാവ് : ഷീബ. സഹോദരന്: നിഖില്‍. സംസ്കാരം പിന്നീട് ആനപ്പന്തി ബിലീവേഴ്സ് ചര്‍ച് ഇന്‍ഡ്യ സെമിത്തേരിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Karnataka: Malayali youth died after road accident, Kannur, News, Accidental Death, Malayalee, Karnataka, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.