Accidental Death | ഇരിട്ടി സ്വദേശിയായ യുവാവ് കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഇരിട്ടി സ്വദേശിയായ യുവാവ് കര്‍ണാടകത്തിലെ ഹാസനില്‍ ഇരുചക്ര വാഹനാപകടത്തില്‍ മരിച്ചു. പയഞ്ചേരി വികാസ് നഗര്‍ സ്വദേശി തടത്തില്‍ അഖില്‍ (33) ആണ് മരിച്ചത്. ബെംഗ്ലൂറില്‍ നിന്ന് ഭാര്യ രേഖക്കൊപ്പം ഇരിട്ടിയിലേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനം ഹാസനില്‍ ഗുഡ്‌സ് ഓടോറിക്ഷയില്‍ ഇടിച്ചാണ് അപകടം.
Aster_MIMS

Accidental Death | ഇരിട്ടി സ്വദേശിയായ യുവാവ് കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഭാര്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വള്ളിത്തോട് സ്‌കൈ ഹോടെലില്‍ അകൗണ്ടന്റ് ആയിരുന്നു അഖില്‍. പിതാവ് : പൗലോസ് (ബിലീവേഴ്‌സ് ചര്‍ച് ഇന്‍ഡ്യ പുരോഹിതന്‍). മാതാവ് : ഷീബ. സഹോദരന്‍: നിഖില്‍. സംസ്‌കാരം പിന്നീട് ആനപ്പന്തി ബിലീവേഴ്‌സ് ചര്‍ച് ഇന്‍ഡ്യ സെമിത്തേരിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Karnataka: Malayali youth died after road accident, Kannur, News, Accidental Death, Malayalee, Karnataka, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia