H C Order | പൊന്നും വിലയുള്ള അഭിഭാഷകരെ ഇറക്കിയിട്ടും കേന്ദ്ര ഏജൻസിയെ തടയാനാവാതെ എക്സാലോജിക്

 


/ കനവ് കണ്ണൂർ


കണ്ണൂർ: (KVARTHA) എക്സാലോജിക്ക് കമ്പനിയും സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (SFIO) നടത്തുന്ന അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടു കൊണ്ടു കർണാടക ഹൈകോടതിയെ സമീപിച്ചത് തിരിച്ചടിയാവുമെന്ന് നിയമ വിദഗ്ധരുടെ വിലയിരുത്തൽ. കമ്പനി ആക്ടുകൾ കാറ്റിൽ പറത്തി രൂപീകരിച്ചതായി ആരോപണമുള്ള ഷെൽ കമ്പനിക്ക് വ്യക്തമായ രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാൽ കോടിയോളം ചെലവഴിച്ചു കർണാടക ഹൈകോടതിയെ സമീപിച്ചത് തന്നെ ഗുണത്തിന് പകരം ദോഷമായി മാറിയേക്കാമെന്നാണ് വിലയിരുത്തൽ.
 
H C Order | പൊന്നും വിലയുള്ള അഭിഭാഷകരെ ഇറക്കിയിട്ടും കേന്ദ്ര ഏജൻസിയെ തടയാനാവാതെ എക്സാലോജിക്



താൽക്കാലികമായി കമ്പനി ഡയറക്ടർ വീണാ വിജയൻ കേന്ദ്ര ഏജൻസിയിൽ നിന്നും അറസ്റ്റിൽ നിന്നും ഒഴിവായെങ്കിലും വരാനിരിക്കുന്നത് കൂടുതൽ പ്രതിസന്ധികളാണെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി കർണാടക ഹൈകോടതി വിധി പറയാൻ മാറ്റിയെങ്കിലും അന്വേഷണത്തിന് സ്റ്റേ അനുവദിക്കാത്തത് ഹർജിക്കാരായ എക്സാലോജികിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്. അതുവരെ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പാടില്ലെന്നും കോടതി നിർദേശിച്ചതാകട്ടെ താൽക്കാലിക ആശ്വാസവുമായിട്ടുണ്ട്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

എക്സാലോജിക് സൊലൂഷന്‍സ് കമ്പനിയുടെ ഏക ഡയറക്ടര്‍ വീണ മാത്രമാണ്. എസ്എഫ്ഐഒ ആവശ്യപ്പെടുന്ന എല്ലാ രേഖകളും എക്സാലോജിക് ഹാജരാക്കണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്. എസ്എഫ്ഐഒ നോട്ടീസിന് വീണാ വിജയൻ മറുപടി നൽകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ കാൽകോടി ചിലവഴിച്ചു സുപ്രീം കോടതിയിൽ മണിക്കൂറിന് പൊന്നും വിലയുള്ള അഭിഭാഷകരെ ഇറക്കിയിട്ടും വേണ്ടത്ര ഗുണം ലഭിച്ചില്ലെന്നാണ് സ്ഥിതിഗതികൾ സുചിപ്പിക്കുന്നതെന്നാണ് പറയുന്നത്.

Keywords:  News, News-Malayalam-News, Kerala, Politics, Veena Vijayan, CPM, BJP, Pinarayi Vijayan, Karnataka High Court Reserves Order On Kerala CM's Daughter's Company To Stay SFIO Probe
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia