ES Zone | അയല്‍ സംസ്ഥാനത്തിന്റെ നീക്കത്തില്‍ ആശങ്ക; കേരളത്തിലേക്ക് കടന്ന് പരിസ്ഥിതിലോല മേഖല അടയാളപ്പെടുത്തി കര്‍ണാടക
Dec 30, 2022, 12:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കേരളത്തിന്റെ ജനവാസ കേന്ദ്രത്തിലേക്ക് കടന്ന് പരിസ്ഥിതിലോല മേഖല അടയാളപ്പെടുത്തിയ കര്‍ണാടകയുടെ നീക്കം വിവാദത്തിലായിരിക്കുകയാണ്. കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായതിന്റെ രണ്ടു വാര്‍ഡുകളിലെ ജനങ്ങളെയാണ് അയല്‍ സംസ്ഥാനം ആശങ്കയിലാക്കിയത്.
കര്‍ണാടകയുടെ വനാതിര്‍ത്തിയില്‍നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്ററോളം കേരളത്തിന്റെ അകത്തേക്ക് കടന്നാണ് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശത്തുള്ള കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. മേഖലയല്‍ ചുവപ്പ് പെയിന്റടിച്ച് നമ്പറും അടയാളപ്പെടുത്തി.
കര്‍ണാടകയുമായി വനാതിര്‍ത്തി പങ്കിടുന്ന പാലത്തിന്‍കടവ് മുതല്‍ കളിതട്ടുംപാറ വരെയുള്ള ഒന്‍പത് കിലോമീറ്ററിലെ ആറിടങ്ങളിലാണ് കര്‍ണാടക പരിസ്ഥിതി ലോല മേഖലയ്ക്കായുള്ള അടയാളപ്പെടുത്തലുകള്‍ നടത്തിയത്. ഈ പ്രദേശത്ത് താമസിക്കുന്ന മുന്നൂറോളം കുടുംബങ്ങളാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്.
കേരളത്തിന്റെ ബാരാപോള്‍ ജലവൈദ്യുത പദ്ധതിയും പവര്‍ ഹൗസും കെഎസ്ടിപി റീ ബില്‍ഡ് കേരള റോഡും പഞ്ചായത് റോഡുകളും ഉള്‍പെടെ 100 കണക്കിന് ഏകര്‍ സ്ഥലം പരിസ്ഥിതി ലോല മേഖലയ്ക്ക് ഉള്ളിലാകുമെന്നാണ് ഉയരുന്ന ആശങ്ക. ചുവപ്പ് പെയിന്റടിച്ച് അക്ഷരവും നമ്പറും കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി കഴിഞ്ഞു. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കിടെ ഏതെങ്കിലും സമയത്തായി പ്രദേശവാസികളുടെ ശ്രദ്ധയില്‍ അധികം പെടാത്ത തരത്തിലായിരുന്നു അടയാളപ്പെടുത്തല്‍.
ബഫര്‍ സോണ്‍ സംബന്ധിച്ച് 2017ല്‍ പുറത്തിറക്കിയ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം ഭൂപടത്തില്‍ കേരളത്തിന്റെ കൊട്ടിയൂര്‍ നിക്ഷിപ്ത വനവും കര്‍ണാടക വനാതിര്‍ത്തിയിലുള്ള കേരളത്തില്‍പെടുന്ന ഭൂമിയും കാണിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് രേഖപ്പെടുത്തല്‍ ആരംഭിച്ചിട്ടുള്ളതെന്നാണ് നിഗമനം.
അതേസമയം, കര്‍ണാടകയുടെ നടപടി സംബന്ധിച്ച് കേരള സര്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ വിവരമില്ല.
Keywords: News,Kerala,State,Thiruvananthapuram,Karnataka,Government,forest,Top-Headlines, Karnataka has crossed into Kerala and marked the eco-sensitive zone
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

