Arrested | 'മിശ്രിത രൂപത്തില്‍ കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം'; 47 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) ദുബൈയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍. ദുബൈയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജംശീര്‍ (26) ആണ് 854 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സഹിതം എയര്‍പോര്‍ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്.

മിശ്രിത രൂപത്തില്‍ മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് അഭ്യന്തര വിപണിയില്‍ 47 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു.

Arrested | 'മിശ്രിത രൂപത്തില്‍ കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം'; 47 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

ഞായറാഴ്ച വൈകുന്നേരം 6.42-ന് ദുബൈയില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ജംശീറിനെ, മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ തന്റെ പക്കല്‍ സ്വര്‍ണമുണ്ടെന്ന കാര്യം യുവാവ് നിഷേധിച്ചു. ഇയാളുടെ ലഗ്ഗേജ് ബോക്സുകള്‍ തുറന്ന് വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എക്സ്- റേ പരിശോധനയിലാണ് വയറിനകത്ത് മൂന്ന് കാപ്സ്യൂളുകള്‍ ദൃശ്യമായത്.

ജംശീറിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കും. തുടരന്വേഷണത്തിനായി വിശദമായ റിപോര്‍ട് കസ്റ്റംസിനും നല്‍കും. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വെച്ച് ഈ വര്‍ഷം പൊലീസ് പിടികൂടുന്ന നാലാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

Keywords: Karipur: Man arrested for gold smuggling, Malappuram, News, Police, Arrested, Airport, Gold, Smuggling, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia