Karipur | കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരി 15 മുതല്‍ 6 മാസത്തേക്ക് പകല്‍ സമയം റണ്‍വേ അടയ്ക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



കോഴിക്കോട്: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആറ് മാസത്തേക്ക് പകല്‍ സമയം റണ്‍വേ അടയ്ക്കും. റണ്‍വേ ബലപ്പെടുത്തലിന്റെ ഭാഗമായാണ് ആറ് മാസത്തേക്ക് സര്‍വീസുകള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്. പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങള്‍ക്കായി യാത്രക്കാര്‍ അതാത് എയര്‍ലൈന്‍സുമായി ബന്ധപ്പെടണമെന്നാണ് കരിപ്പൂര്‍ ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഈ സമയത്ത് ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ മാത്രമാണ് ഉള്ളത്.
Aster mims 04/11/2022

ഈ മാസം 15 മുതല്‍ റണ്‍വേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് അടുത്ത ആറ് മാസത്തേക്ക് റണ്‍വേ അടച്ചിടുക. ഈ പശ്ചാത്തലത്തിലാണ് പകല്‍ സമയങ്ങളിലെ ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കുന്നത്. 

10.50ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്‍ഡ്യ ഡെല്‍ഹി സര്‍വീസിന്റെ സമയം മാറ്റിയിട്ടുണ്ട്. ആഴ്ചയില്‍ ആറ് ദിവസമാണ് ഈ സര്‍വീസുള്ളത്. ജനുവരി 14 മുതല്‍ ഈ സര്‍വീസ് ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ 9.30നും ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ 8.55നുമാകും ഈ വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടുക.

Karipur | കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരി 15 മുതല്‍ 6 മാസത്തേക്ക് പകല്‍ സമയം റണ്‍വേ അടയ്ക്കും


സലാം എയറിന്റെ സലാല സര്‍വീസിനും സമയ മാറ്റമുണ്ട്. 4.40ന് സലാലയില്‍ നിന്ന് പുറപ്പെട്ട് 10.15ന് കരിപ്പൂരിലെത്തേണ്ട വിമാനം ജനുവരി 17 മുതല്‍ 2.35നാകും പുറപ്പെടുക. ഈ വിമാനം 8.10ന് കരിപ്പൂരിലെത്തി 8.55ന് മടങ്ങും.

Keywords:  News,Kerala,State,Kozhikode,Airport,Karipur,Karipur Airport,Flight,Flight Schedule,Top-Headlines,Latest-News, Karipur airport runway will close in daytime for 6 months
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia