ടിപിയെ വധിക്കാനുള്ള തീരുമാനമറിയിച്ചത് കാരായി രാജനെന്ന്‌ കൊടി സുനി

 


ADVERTISEMENT

ടിപിയെ വധിക്കാനുള്ള തീരുമാനമറിയിച്ചത് കാരായി രാജനെന്ന്‌ കൊടി സുനി
കോഴിക്കോട്: റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരനെ വധിക്കാനുള്ള തീരുമാനം തന്നെ അറിയിച്ചത് കാരായി രാജനാണെന്ന്‌ കൊടിസുനിയുടെ മൊഴി. കാരായി രാജനുമൊത്താണ്‌ കുഞ്ഞനന്തനെ കണ്ടത്‌.

ഒഞ്ചിയത്ത് പാര്‍ട്ടിയുടെ നില അപകടത്തിലെന്ന് കാരായി രാജന്‍ പറഞ്ഞു. കൊലപാതകം വേഗത്തില്‍ വേണമെന്നും നിര്‍ദേശിച്ചിരുന്നതായി കൊടി സുനി വെളിപ്പെടുത്തി. ടിപിയെ കൊലപ്പെടുത്താനുള്ള ആയുധങ്ങള്‍ നല്‍കിയത് ദില്‍ഷാദും രഞ്ജിത്തും ചേര്‍ന്നാണ്‌. ഏപ്രില്‍ 24 മുതല്‍ ടിപിയെ വധിക്കാനായി പിന്തുടരുകയായിരുന്നെന്നും സുനി പോലീസിന്‌ മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ ഫസല്‍ വധക്കേസിലെ ഒന്നാം പ്രതിയായ കാരായി രാജന്റെ പങ്ക് ടിപി വധത്തിലും വ്യക്തമാവുകയാണ്‌. കണ്ണൂര്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്‌ കാരായി രാജന്‍.


Keywords:  Kozhikode, T.P Chandrasekhar Murder Case, Kodi suni, Karayi rajan
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia