ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം : ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ വിവിധ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഒടുവില്‍ വി.എസിനെ കൈവിട്ട് ഔദ്യോഗിക പക്ഷത്തിന്റെ നിലപാടുകള്‍ക്കൊപ്പം ചേര്‍ന്ന് മലക്കം മറിഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പൊടുന്നനെയുള്ള മലക്കം മറിച്ചില്‍ വി.എസ് ക്യാമ്പിനേറ്റ കടുത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. കാരാട്ടിന്റെ ഈ നീക്കം വി.എസിനോട് കൂറ് പുലര്‍ത്തുന്ന നാമമാത്രമായ ഗ്രൂപ്പിനകത്തും ആശങ്കപടര്‍ത്തിയിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും സംസ്ഥാന കമ്മിറ്റിയുടെയും യോഗത്തില്‍ വി.എസിന്റെ മൂന്ന് വിശ്വസ്തര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അവരെ മൂന്നുപേരെയും പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്ന മാറ്റിയതല്ലാതെ പാര്‍ട്ടിതല നടപടിക്ക് മുതിരാന്‍ സംസ്ഥാന നേതൃത്വം തയ്യാറായിരുന്നില്ല. തന്റെ വിശ്വസ്തര്‍ക്കെതിരെ നടപടിയെടുത്താന്‍ അപ്പോള്‍ കാണാമെന്ന വി.എസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആറ് പോളിറ്റ് ബ്യൂറോ മെമ്പര്‍മാര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയോഗം നടപടിവേണ്ടെന്ന് വെച്ചത്. ഇത് ഒരു കണക്കിന് പിണറായി നയിക്കുന്ന ഔദ്യോഗിക പക്ഷത്തിനേറ്റ തിരിച്ചടിയായിരുന്നു.
കഴിഞ്ഞ കേന്ദ്രകമ്മിറ്റി ചേരുന്നതിന് മുമ്പ് ന്യൂഡല്‍ഹിയിലെത്തിയ വി.എസ് തന്റെ നിലപാടുകള്‍ പ്രകാശ് കാരാട്ടിനോടും സീതാറാം യെച്ചൂരിയോടും വെവ്വേറെ ബോധ്യപ്പെടുത്തിയിരുന്നു. അതേ തുടര്‍ന്ന് കേരള പാര്‍ട്ടിയിലെ വിഭാഗീയത സംബന്ധിച്ച് ചര്‍ച്ചപോലും നടന്നില്ല. തുടര്‍ന്ന് നടന്ന സംസ്ഥാന കമ്മിറ്റിയില്‍ പി.ബി മെമ്പര്‍മാരുടെ പടതന്നെ എത്തി. കൂടുതല്‍ പി.ബി മെമ്പര്‍മാര്‍ എത്തുമെന്നായിരുന്നു വിവരമെങ്കിലും അസൗകര്യം മൂലം ത്രിപൂര മുഖ്യമന്ത്രിയടക്കമുള്ള പി.ബി മെമ്പര്‍മാര്‍ എ.കെ.ജി സെന്ററില്‍ എത്തിയിരുന്നില്ല.
അതേസമയം ടി.പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോഴും അതിന് ശേഷവും നിഷ്ഠൂരവധവത്തില്‍ പാര്‍ട്ടിമെമ്പര്‍മാര്‍ അകപ്പെട്ടെന്ന് തെളിഞ്ഞാല്‍ അവര്‍ പാര്‍ട്ടിക്ക് പുറത്താണെന്ന് പ്രഖ്യാപിച്ച പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി. മോഹന്‍ അറസ്റ്റിലായതോടെ പോലീസ് നടപടിയ അപലപിക്കുകയും കോഴിക്കോട് ജില്ലയില്‍ നടന്ന ഹര്‍ത്താല്‍, അണികളുടെ സ്വഭാവികമായ പ്രതിഷേധത്തിന്റെ വികാരപ്രകടനമാണെന്നും പ്രസ്താപിക്കുകയായിരുന്നു.
ഇത് ഇത്രയും കാലം വി.എസിനോട് സഹതാപം ഉയര്‍ത്തിയിരുന്ന കാരാട്ടിന്റെ ചുവട്മാറ്റമായും ഔദ്യോഗിക പക്ഷത്തോടുള്ള ഐക്യദാര്‍ഢ്യവുമായാണ് രാഷ്്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. കാരാട്ടിന്റെ ഈ നിലപാട് മാറ്റം ഔദ്യോഗിക പക്ഷ ക്യാമ്പില്‍ തെല്ലൊന്നുമല്ല ആഹ്ലാദം പരത്തിയിട്ടുള്ളത്. ഇത് ക്രമേണ കേരളീയ പൊതുസമൂഹത്തില്‍ പറന്നുനടക്കുന്ന വി.എസിന്റെ ചിറകിലെ തൂവലുകള്‍ ഒന്നൊന്നായി പിഴുതെടുക്കാന്‍ കിട്ടിയ ഒരവസരമായി കണക്കാക്കപ്പെടുന്നു. അങ്ങനെ വി.എസിനെ പാര്‍ട്ടിക്കുള്ളില്‍ വിചാരണ ചെയ്യുന്നതിന്റെ തിരനോട്ടം എ.കെ.ജി സെന്ററില്‍ ആരംഭിച്ചു കഴിഞ്ഞു.
Keywords: Thiruvananthapuram, Kerala, V.S Achuthanandan, Prakash Karat, T.P Chandrasekhar Murder Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
