Farzeen Majeed | കാപ്പ ചുമത്താന്‍ നീക്കം: യൂത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് ഡി ഐ ജി ഓഫിസില്‍ ഹാജരായി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഗുണ്ടകളെ അമര്‍ച ചെയ്യുന്നതിന് പ്രയോഗിക്കുന്ന കരിനിയമമായ കാപ്പ ചുമത്താതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്താന്‍ കണ്ണൂര്‍ റെയ്ഞ്ച് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ അയച്ച നോടിസിന് മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചെന്ന കേസില്‍ പ്രതിയായ യൂത് കോണ്‍ഗ്രസ് നേതാവ് ഫര്‍സിന്‍ മജീദ് രേഖാമൂലമുള്ള മറുപടി നല്‍കി.
Aster_MIMS


Farzeen Majeed | കാപ്പ ചുമത്താന്‍ നീക്കം: യൂത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് ഡി ഐ ജി ഓഫിസില്‍ ഹാജരായി

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഫര്‍സീനും യൂത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനായ സുദീപ് ജയിംസും അഭിഭാഷകനോടൊപ്പം കണ്ണൂര്‍ റെയ്ഞ്ച് ഡി ഐ ജി ഓഫിസിലെത്തിയത്. തനിക്കെതിരെ ചുമത്തിയ 13 കേസുകളുടെയും വിശദാംശങ്ങള്‍ ഉള്‍പെടുത്തിയാണ് മറുപടി നല്‍കിയത്.

പൊലീസ് സംരക്ഷണയില്‍ കഴിയുന്ന താന്‍ എങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുമെന്ന് വ്യക്തമാക്കണമെന്ന് ഫര്‍സീന്‍ മജീദ് പറഞ്ഞു. അതുകൊണ്ടു തന്നെ കാപ്പ ചുമത്താനുള്ള നടപടികളില്‍ നിന്നും പിന്‍മാറണമെന്ന ആവശ്യം തന്റെ അഭിഭാഷകന്‍ മുഖേനെ ഡി ഐ ജി രാഹുല്‍ ആര്‍ നായരുടെ ഓഫിസില്‍ നല്‍കിയിട്ടുണ്ട്.

ഈമാസം മുപ്പതിന് നല്‍കിയ വിശദീകരണം റെയ്ഞ്ച് ഡി ഐ ജി രാഹുല്‍ നായര്‍ ഫര്‍സീന്‍ മജീദിന്റെ മൊഴിയെടുത്ത് പരിശോധിക്കും. ഇതിനു ശേഷമാണ് കാപ്പ ചുമത്താന്‍ ശുപാര്‍ശ ചെയ്യാന്‍ തീരുമാനമെടുക്കുക.

Keywords:  Kappa: Youth Congress leader Farzeen Majeed Appeared Before DIG, Kannur, News, Politics, Trending, Police, Youth Congress, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia