വര്‍ഗീയ ധ്രുവീകരണം ചെറുക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: കാന്തപുരം
Jun 3, 2016, 10:18 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.06.2016) സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം ആഴത്തില്‍ വേരോടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് ചെറുക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാന്‍ ഉചിതമായ ശ്രമങ്ങള്‍ വേണം. അസഹിഷ്ണുത വലിയ തോതില്‍ കേരളത്തില്‍ വ്യാപിക്കുകയാണ്. പ്രവാസികളുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കണം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം.
കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണതോതില്‍ ആക്കാന്‍ അടിയന്തര നടപടി വേണം. അനാഥാലയങ്ങളെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ പരിധിയില്‍പ്പെടുത്തുമ്പോള്‍ സ്ഥാപന നടത്തിപ്പിലുണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി വേണം. സ്ത്രീ സുരക്ഷ ഉറപ്പാക്കാനും ന്യൂനപക്ഷങ്ങള്‍ക്കും മറ്റ് പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും കാന്തപുരത്തിന്റെ നേതൃത്വത്തില്‍ സുന്നി നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും പദ്ധതികള്‍ വേണം. ഇതിനായി നടപടി ക്രമങ്ങള്‍ ലഘൂകരിക്കണം. അന്താരാഷ്ട്ര ഭാഷയായ അറബിയുടെ പ്രാധാന്യം കണക്കിലെടുത്ത് കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പ്രൊഫ. കെ എം എ റഹീം, എ സൈഫുദ്ദീന്‍ ഹാജി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Keywords: Thiruvananthapuram, Kerala, Assembly, Chief Minister, Pinarayi vijayan, LDF, Government, Meet, Kanthapuram A.P.Aboobaker Musliyar, Samastha, Sunni, Muslim.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.