Poll | ഒരു വോടും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്, പ്രായ-ലിംഗ ഭേദമന്യേ സമ്മതിദാനം രേഖപ്പെടുത്താന്‍ ഏവരും ഉത്സാഹിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

 


ADVERTISEMENT

കോഴിക്കോട്: (KVARTHA) ഒരു വോടും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്, പ്രായ-ലിംഗ ഭേദമന്യേ സമ്മതിദാനം രേഖപ്പെടുത്താന്‍ ഏവരും ഉത്സാഹിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ 168-ാം ബൂതായ കാന്തപുരം ജി എം എല്‍ പി സ്‌കൂളില്‍ ആദ്യ വോടറായി എത്തി അദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തന്റെ വോട് രേഖപ്പെടുത്തി.

Poll | ഒരു വോടും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്, പ്രായ-ലിംഗ ഭേദമന്യേ സമ്മതിദാനം രേഖപ്പെടുത്താന്‍ ഏവരും ഉത്സാഹിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

ജനാധിപത്യത്തിന്റെ ആഘോഷമായ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ നന്മക്കും നല്ല ഭാവിക്കും വേണ്ടി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും പൗരരും മുന്നോട്ടു വരേണ്ടതുണ്ട്. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്ച പവിത്രമായ ദിനമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കലും വിശ്വാസികള്‍ക്ക് പ്രധാനമാണ്. രണ്ടും നഷ്ടപ്പെടാത്ത വിധം സമയ ക്രമീകരണം നടത്താന്‍ ശ്രദ്ധിക്കുമല്ലോ എന്നും അദ്ദേഹം ചോദിച്ചു.

Keywords: Kantapuram AP Abubakar Musliar cast his vote, Kozhikode, News, Kantapuram AP Abubakar Musliar, Vote, Lok Sabha Election, Muslim, Devotees, School, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia