SWISS-TOWER 24/07/2023

Proud of Kannur | കണ്ണൂരിന്റെ ആദ്യത്തെ സ്പീകര്‍; ശംസീറിന്റെ നേട്ടത്തില്‍ അഭിമാനിച്ച് തലശേരി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്പീകറായി എ എന്‍ ശംസീര്‍ എം എല്‍ എ. രണ്ടാം പിണറായി സര്‍കാരില്‍ അഴിച്ചു പണിയുണ്ടാകുമെന്ന് കഴിഞ്ഞ സംസ്ഥാന സെക്രടറിയേറ്റ് യോഗത്തില്‍ തന്നെ തീരുമാനമുണ്ടായിരുന്നുവെങ്കിലും ചികിത്സയില്‍ പ്രവേശിച്ച കോടിയേരി ബാലകൃഷ്ണന് പകരം എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രടറിയായതോടെ കാര്യങ്ങള്‍ക്ക് ഗതിവേഗം വര്‍ധിച്ചത്.
Aster mims 04/11/2022

Proud of Kannur | കണ്ണൂരിന്റെ ആദ്യത്തെ സ്പീകര്‍; ശംസീറിന്റെ നേട്ടത്തില്‍ അഭിമാനിച്ച് തലശേരി

മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത കണ്ണൂര്‍ ജില്ലയില്‍ നിന്നും ആദ്യമായാണ് സ്പീകര്‍ സ്ഥാനത്തേക്ക് ഒരാള്‍ വരുന്നത്. മന്ത്രി സ്ഥാനത്തേക്ക് കെ കെ ശൈലജ, എ എന്‍ ശംസീര്‍ എന്നിങ്ങനെ രണ്ടുപേരുടെ പേര്‍ പാര്‍ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും രണ്ടു പേര്‍ക്കും പുന:സംഘടനയില്‍ അവസരമുണ്ടായില്ല.

എന്നാല്‍ എ എന്‍ ശംസീറിനെ സ്പീകറായി ചുമതല നല്‍കിയത് കണ്ണൂര്‍ ജില്ലയ്ക്ക് അംഗീകാരവുമായി 1957 ല്‍ തലശേരിയില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച വി ആര്‍ കൃഷ്ണയ്യര്‍ ഇ എം എസ് സര്‍കാരില്‍ മന്ത്രിയായ ചരിത്രം തലശേരിക്കുണ്ട്.

പിന്നീട് ഇവിടെ നിന്നും ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി. കോടിയേരി ബാലകൃഷ്ണനാണ് ആഭ്യന്തര മന്ത്രിയായ മറ്റൊരാള്‍. കേന്ദ്ര മന്ത്രിസഭയില്‍ വി മുരളീധരനന്ന തലശേരി ക്കാരനും മന്ത്രിയാണ്.

Keywords: Kannur's first speaker; Thalassery proud of Shamseer's achievement, Kannur, News, Politics, Pinarayi-Vijayan, Kodiyeri Balakrishnan, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia