Accidental Death | ബൈക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Feb 26, 2024, 15:57 IST
ADVERTISEMENT
തളിപ്പറമ്പ്: (KVARTHA) ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം വൈദ്യുതി തൂണില്‍ ബൈക് ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടം അങ്ങാടി സ്വദേശിയായ കൊട്ടക്കര റിയാസ് (33) ആണ് മരിച്ചത്.
ഫെബ്രുവരി 19-ന് രാത്രിയില്‍ കൊവ്വപുറത്തുനിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു അപകടം. ഉടനെ തന്നെ പ്രദേശവാസികള്‍ കണ്ണൂര്‍ പരിയാരം ഗവ: മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയവെ തിങ്കളാഴ്ച പുലര്‍ചെ നാലുമണിയോടെ മരണത്തിന് കീഴടങ്ങി.
മുട്ടത്തെ പരേതനായ കെ പി അസൈനാര്‍ - വലിയകത്ത് മറിയം ദമ്പതികളുടെ ഏക മകനാണ് റിയാസ്. പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഖബറടക്കം മുട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: News, Kerala, Kerala-News, Kannur-News, Accident-News, Treatment, Accident, Died, Accidental Death, Chemballikundu News, Road, Hospital, Funeral, Local News, Kannur: Youth who was seriously injured in Chemballikundu bike accident, died.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.