Youth Arrested | ഷൂവില്‍ ദ്വാരമുണ്ടാക്കി മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവെച്ച് സ്ത്രീകളുടെ നഗ്‌നത ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന പരാതി; യുവാവ് അറസ്റ്റില്‍
Aug 9, 2023, 12:47 IST
കണ്ണൂര്‍: (www.kvartha.com) സ്വന്തം കാലില്‍ അണിത്ത ഷൂവില്‍ ദ്വാരമുണ്ടാക്കി മൊബൈല്‍ ഫോണ്‍ അകത്തുവെച്ച് സ്ത്രീകളുടെ നഗ്‌നത ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാശ്ശേരി ഗ്രാമ പഞ്ചായത് പരിധിയിലെ മുഹനാസ് (31) ആണ് ടൗണ്‍ പൊലീസ് പിടിയിലായത്.
പൊലീസ് പറയുന്നത്: കണ്ണൂര്‍ താവക്കരക്കടുത്ത് പുതുതായി ആരംഭിച്ച വസ്ത്രവ്യാപാരസ്ഥാപനത്തിലാണ് യുവാവിന്റെ വിക്രിയ. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന സ്ഥാപനത്തിലെത്തി സ്ത്രീകളുടെ സമീപത്തുനിന്ന് കാല്‍ ചലിപ്പിച്ചായിരുന്നു യുവാവ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്.
സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോഴാണ് ഷൂസില്‍ മൊബൈല്‍ ഫോണ്‍ വെച്ചതായി കണ്ടത്. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ എസ് ഐ സി എച് അസീബ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തതിനുശേഷം യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Keywords: News, Kerala, Kerala-News, News-Malayalam, Kannur-News, Kannur, Youth, Women, Mobile Phone, Arrested, Kannur: Youth who filmed videos of women by hiding his mobile phone in his shoe was arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.