Accidental Death | കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
Jun 29, 2022, 13:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ 25 കാരന് ദാരുണാന്ത്യം. ചിറക്കല്‍ കാഞ്ഞിരത്തറയിലെ എടക്കാടന്‍ അഭിജിത്താണ്(25) മരിച്ചത്. പള്ളിക്കുളത്ത് ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് കാര്‍ യാത്രക്കാരനായ യുവാവ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്ക്.

വിഷ്ണു നിവാസില്‍ വിപിനെ(24)യാണ് ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പള്ളിക്കുളം ജങ്ഷനില്‍ യോഗീശ്വര മണ്ഡപത്തിന് മുന്നില്‍ പുലര്‍ചെ ഒന്നോടെയാണ് അപകടം. വളപട്ടണം പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.