Accidental Death | കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസ് കയറി ഇരുചക്രവാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഏച്ചൂരില്‍ പ്രഭാത സവാരിക്കാരിയെ ഇടിച്ചതിനുശേഷം റോഡിലേക്ക് തെറിച്ചുവീണ ഇരുചക്രവാഹന യാത്രക്കാരന്‍ കെ എസ് ആര്‍ ടി സി ബസ് കയറി മരിച്ചു. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂരിന്നടുത്ത മച്ചേരി പള്ളിക്ക് സമീപം ശനിയാഴ്ച (16.03.2024) പുലര്‍ചെ ആറുമണിക്കുണ്ടായ വാഹന അപകടത്തില്‍ കൊല്ലന്‍ചിറ പന്നിയോട്ടെ സുബൈദ മന്‍സില്‍ പി സജാദ് (25) ആണ് മരിച്ചത്.

യുവാവ് ഓടിച്ച ബൈക് വഴിയാത്രക്കാരിയുടെ ദേഹത്ത് തട്ടി നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയും ഈ സമയം അതുവഴി വന്ന കെ എസ് ആര്‍ ടി സി ബസിന്നടിയില്‍പെടുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവസ്ഥലത്തുതന്നെ സജാദ് തല്‍ക്ഷണം മരിച്ചു.

Accidental Death | കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസ് കയറി ഇരുചക്രവാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

അശറഫ് - സുബൈദ ദമ്പതികളുടെ മകനാണ്. സഫ് വാദ് ഏകസഹോദരനാണ്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബൈക് തട്ടി പരുക്കേറ്റ സ്ത്രീയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Keywords: News, Kerala, Kerala-News, Kannur-News, Accident-News, Kannur News, Youth, Died, Road Accident, Accidental Death, KSRTC Bus, Hospital, Local News, Kannur: Youth died in road accident.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia