Youth Missing | മീന്‍ പിടിക്കാനായി പുഴയില്‍ ഇറങ്ങിയ യുവാവിനെ കാണാതായി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പുല്ലൂപ്പിക്കടവില്‍ പുഴയില്‍ യുവാവിനെ കാണാതായി. വ്യാഴാഴ്ച (31.08.2023) വൈകുന്നേരമാണ് കക്കാട് അത്താഴക്കുന്ന് സ്വദേശിയായ യുവാവിനെ പുഴയില്‍ കാണാതായത്. അത്താഴക്കുന്ന് സ്വദേശിയായ സലീമിന്റെ മകന്‍ സനൂഫിനെയാണ് കാണാതായത്. 

പ്രദേശവാസകിള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നുമെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിവരികയാണ്. മീന്‍ പിടുത്തത്തിനായി പുഴയില്‍ ഇറങ്ങിയപ്പോള്‍ കാണാതായതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. യുവാവിനെ കണ്ടെത്താനുളള ശ്രമത്തിന്റെ ഭാഗമായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
Aster_MIMS

Youth Missing | മീന്‍ പിടിക്കാനായി പുഴയില്‍ ഇറങ്ങിയ യുവാവിനെ കാണാതായി


Keywords: News, Kerala, Kerala-News, Accident-News, Regional-News, Pullupikadavu News, Kannur News, Accident, Youth, Missing, River, Fishing, Kannur: Young man went missing in river at Pullupikadavu.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia