Elephant Attack | കണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
Apr 12, 2023, 10:42 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. രാജഗിരി വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ (21) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ എബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്ത് ഹോടെല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്.
രാവിലെയാണ് എബിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. വാഴക്കുണ്ടത്തെ കൃഷിയിടത്തില്‍ പ്രദേശവാസികളാണ് എബിനെ അബോധാവസ്ഥയില്‍ കണ്ടത്. തലയ്ക്കും നെഞ്ചിലും ഗുരുതര പരുക്കേറ്റ നിലയിലായിരുന്നു.
ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലും പിന്നാലെ എബിനെ പരിയാരം മെഡികല്‍ കോളജിലെത്തിച്ചെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിച്ചിരുന്നുതായി ആശുപത്രിയില്‍ നിന്ന് അറിയിച്ചു. നേരത്തെ മുതല്‍ കാട്ടാന ശല്യമുള്ള പ്രദേശമാണ് വാഴക്കുണ്ടമെന്നും ആനയുടെ ശല്യത്തെ തടയാനായി പരാതി നല്‍കിയിട്ടും പരിഹാരമൊന്നും ആയിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
Keywords: News, Kerala, Kerala-News ,Kannur-News, Elephant Attack, Died, Youth, Hospital, Local News, Wild Elephant, Kannur: Young man died in wild elephant attack.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

