Youth Arrested | കണ്ണൂരില്‍ ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നഗരത്തില്‍ ബ്രൗണ്‍ ഷുഗറുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂര്‍ എന്‍ ജി ഒ ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന ടി കെ ശ്രീരാഗ് (27) എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. 

തിങ്കളാഴ്ച (31.07.2023) രാത്രി ബര്‍ണശേരി മൊയ്തീന്‍ പളളിക്ക് സമീപത്തുവെച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാത്. കണ്ണൂര്‍ റെയിന്‍ജ് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തും സംഘവും നടത്തിയ റെയ്ഡില്‍ ഇയാളില്‍നിന്നും 1.375 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. 

പരിശോധനാസംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി എച് നിഷാദ്, സി എച് രജിത്ത്കുമാര്‍, എന്‍ സജിത്ത്, എം റോഷി, കെ പി ഗണേഷ് ബാബു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എ പി ശമീന എന്നിവരും പങ്കെടുത്തു. 

പ്രതിക്കെതിരെ എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തു, കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Aster_MIMS

Youth Arrested | കണ്ണൂരില്‍ ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍



Keywords:  News, Kerala, Kerala-News, Kannur, Kannur-News, Kannur, Youth, Arrested, Brown Sugar, Seized, Drug, Kannur: Young man arrested with brown sugar.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia