Death Threat | 'ബിജു ഏട്ടന്റെ കണക്ക് തീര്‍ക്കാന്‍ ബാക്കിയുണ്ട്, നിന്റെ നാളുകള്‍ എണ്ണപ്പെട്ടു'; രാമന്തളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് മുന്‍പില്‍ വധഭീഷണി റീത് പ്രത്യക്ഷപ്പെട്ടു

 


കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ രാമന്തളി കക്കംപാറയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത് കണ്ടെത്തി. എന്‍പി റിനീഷിന്റെ വീട്ടുവരാന്തയിലാണ് റീത് കണ്ടെത്തിയത്. തിങ്കളാഴ്ച (18.09.2023) രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി റീത് കസ്റ്റഡിയിലെടുത്ത് അന്വേഷണമാരംഭിച്ചു.

റിനീഷിന്റെ പിതാവ് മീന്‍പിടുത്ത തൊഴിലാളിയായ ഗംഗാധരന്‍ തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാനായി വാതില്‍ തുറന്നപ്പോഴാണ് ഗ്രില്‍സിന് സമീപം റീത് കണ്ടത്. വാഴയില വട്ടത്തില്‍ ചുറ്റിയുണ്ടാക്കിയ റീതിന് മുകളില്‍ 'ബിജു ഏട്ടന്റെ കണക്ക് തീര്‍ക്കാന്‍ ബാക്കിയുണ്ട്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു' വെന്ന് എഴുതിയിട്ടുണ്ട്.

അവധി ദിനമായ ഞായറാഴ്ച റിനീഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല. കുന്നരു വട്ടപ്പറമ്പ ചാലിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വര്‍ഷങ്ങളായി സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് റീത് വെച്ചതിന് പിന്നിലെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും സിപിഎം കുന്നരു ലോകല്‍ കമിറ്റി സെക്രടറി ആവശ്യപ്പെട്ടു.

Death Threat | 'ബിജു ഏട്ടന്റെ കണക്ക് തീര്‍ക്കാന്‍ ബാക്കിയുണ്ട്, നിന്റെ നാളുകള്‍ എണ്ണപ്പെട്ടു'; രാമന്തളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് മുന്‍പില്‍ വധഭീഷണി റീത് പ്രത്യക്ഷപ്പെട്ടു


Keywords: News, Kerala, Kerala-News, Kannur-News, Politics-News, Kannur News, Wreath, Death Threats, In front House, CPM Worker, Residence, Kannur: Wreath of death threats appeared in front of CPM worker's house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia