Adalat | കണ്ണൂരില്‍ വനിതാ കമീഷന് അദാലത്ത്: 12 പരാതികള്‍ തീര്‍പ്പാക്കി
Jan 27, 2023, 21:45 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ നടന്ന വനിതാ കമീഷന് അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. ആകെ 47 പരാതികളാണ് ലഭിച്ചത്. പരാതിക്കാര്‍, എതിര് കക്ഷികള്‍ എന്നിവര്‍ എത്തിച്ചേരാത്തതിനാല്‍ 29 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. ആറ് പരാതികളില്‍ കമീഷന് റിപോര്‍ട് തേടി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമീഷന് അംഗം അഡ്വ. കുഞ്ഞഇശ, ഡയറക്ടര്‍ പി ബി രാജീവ്, ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ. പത്മജ പത്മനാഭന്, അഡ്വ. ചിത്തിര ശശിധരന്, കൗണ്‍സിലര്‍ പി വി രഹനാസ്, സബ് ഇന്‍സ്പെക്ടര്‍ പി നസീമ, സീനിയര്‍ സി പി ഒ കെ പി സിന്ധു എന്നിവര്‍ പങ്കെടുത്തു.
ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കം, സ്ത്രീധന പ്രശ്നം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്. അടുത്ത അദാലത്ത് ഫെബ്രുവരി 22ന് കലക്ടറേറ്റില്‍ നടക്കും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമീഷന് അംഗം അഡ്വ. കുഞ്ഞഇശ, ഡയറക്ടര്‍ പി ബി രാജീവ്, ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ. പത്മജ പത്മനാഭന്, അഡ്വ. ചിത്തിര ശശിധരന്, കൗണ്‍സിലര്‍ പി വി രഹനാസ്, സബ് ഇന്‍സ്പെക്ടര്‍ പി നസീമ, സീനിയര്‍ സി പി ഒ കെ പി സിന്ധു എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur: Women's Commission Adalat disposed of 12 complaints, Kannur, News, Complaint, Women, Report, Dowry, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.