Accidental Death | കണ്ണൂരില്‍ നിയന്ത്രണം വിട്ട വാന്‍ കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Jun 1, 2023, 17:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാല്‍ കുഴിക്കല്‍ മഞ്ചേരി പൊയിലിലെ സ്വയംപ്രഭ (55) ആണ് മരിച്ചത്. കൂത്തുപറമ്പ് - മട്ടന്നൂര്‍ റോഡില്‍ മെരുവമ്പായിയില്‍ നിയന്ത്രണം വിട്ട വാന്‍ കലുങ്കിലിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് രണ്ടര മാസത്തോളമായി ചികിത്സയിലായിരുന്നു.
മാര്‍ച് 12ന് പുലര്‍ചെയാണ് സംഭവം. വിദേശത്തുനിന്നെത്തിയ മകന്റെ ഭാര്യയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂട്ടി മട്ടന്നൂരിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. ഭര്‍ത്താവ് അരവിന്ദാക്ഷന്‍ (60), കൊച്ചുമകന്‍ ഷാരോണ്‍ (8) എന്നിവര്‍ അന്നുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ സ്വയംപ്രഭ ചികിത്സയിലായിരുന്നു.
Keywords: News, Kerala, Kerala-News, Kannur, Woman, Injured, Housewife, Road Accident, Died, Kannur-News, Accident-News, Kannur: Woman injured in road accident died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

