Obituary | ചവുട്ടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

അഴീക്കോട്: (KVARTHA) ചവുട്ടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാത്രിയാണ് സംഭവം. അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കിടന്ന പാമ്പാണ് കടിച്ചത്. അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് ദാരുണമായി മരിച്ചത്.

ഭക്ഷണം പാകം ചെയ്യാന്‍ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. വാതില്‍ക്കല്‍ കാലുതുടയ്ക്കാനിട്ട തുണിയ്ക്കടിയില്‍ പാമ്പുണ്ടെന്ന് അറിയാതെ കാല്‍ തുടയ്ക്കുന്നതിനിടെയാണ് ഇവര്‍ക്ക് പാമ്പ് കടിയേറ്റത്.

Obituary | ചവുട്ടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഉടന്‍തന്നെ ബന്ധുക്കള്‍ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ തിങ്കളാഴ്ച രാവിലെ മരിച്ചു. ഉമ്മ: ആത്തിക്ക. ഭര്‍ത്താവ്: ഫക്രുദ്ദീന്‍. മക്കള്‍: ഫനാസ്, ഫസീല്‍ (ഇരുവരും ഗള്‍ഫ് ). മരുമക്കള്‍: അന്‍ശിന, നസ്മിന.

Keywords: Kannur: Woman died of snake bite, Kannur, News, Snake Bite, Hospital, Housewife, Treatment, Obituary, Dead, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia