Attacked | ചെറുപുഴയില്‍ ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാരിക്ക് കുത്തേറ്റു; ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്തുടര്ന്ന് പിടികൂടി
Oct 27, 2023, 18:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ചെറുപുഴയില്‍ ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാരിക്ക് കുത്തേറ്റു. വെള്ളിയാഴ്ച(27.1.2023) ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാരിയായ സികെ സിന്ധുവിനാണ് കുത്തേറ്റത്.
യുവതിയുടെ തലക്കും പുറത്തുമാണ് കുത്തേറ്റത്. ആക്രമണത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്തുടര്ന്ന് പിടികൂടി. കന്യാകുമാരി സ്വദേശി രാജന് യേശുദാസിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി.
കുത്തറ്റ യുവതി നിലവിളിച്ചതോടെ സമീപവാസികള്‍ ഓടിയെത്തുകയായിരുന്നു. ഇതോടെ പ്രതി സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ചെറുപുഴ പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് പ്രതിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. തോട്ടത്തിലൂടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
തമിഴ്നാട് സ്വദേശിയാണെങ്കിലും ഇയാള്‍ പത്തുവര്‍ഷത്തോളമായി കണ്ണൂരിലാണ് താമസം. ഇടക്ക് കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും റബര്‍ തോട്ടങ്ങളില്‍ ടാപിങ് ജോലിക്കും പോകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. സാമൂഹിക മാധ്യമം വഴി യുവതിയെ പരിചയമുണ്ടെന്നാണ് പ്രതി നല്കിയ മൊഴി എന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഇയാളെ അറിയില്ലെന്നാണ് യുവതി പറയുന്നത്.

Keywords: Kannur: Woman Attacked; Accused in Police Custody, Kannur, News, Attacked, Injured, Police, Hospitalized, Custody, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.