Woman Arrested | പാതിരാത്രി മദ്യപിച്ചെത്തി യുവതിയുടെ പരാക്രമം; അസഭ്യം പറഞ്ഞ് പൊലീസിനെ കയ്യേറ്റം ചെയ്ത 38കാരി റിമാന്‍ഡില്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) മദ്യപിച്ച് അഴിഞ്ഞാടുകയും പ്രദേശവാസികളെ പുലഭ്യം പറഞ്ഞ് കാല്‍കൊണ്ട് ചവിട്ടുകയും പൊലീസിനെ കയ്യേറ്റം ചെയ്യുകയും ചെയ്തതെന്ന സംഭവത്തില്‍ 38കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാമന്തളി ഗ്രാമ പഞ്ചായത് പരിധിയിലെ റസീനയെയാണ് തലശ്ശേരി എസ് ഐ വി വി ദീപ്തി അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച (24.12.2023) രാത്രി തലശ്ശേരി കീഴന്തിമുക്കിലായിരുന്നു യുവതിയുടെ അഴിഞ്ഞാട്ടം. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ എസ്‌ഐയ്ക്ക് നേരെയും ഇവര്‍ പരാക്രമം നടത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായി മാറിയിരിക്കുകയാണ് യുവതി മദ്യപിച്ച് കൂത്താടുന്നതിന്റെ ദൃശ്യങ്ങള്‍.

അറസ്റ്റ് ചെയ്ത യുവതിയെ തലശ്ശേരി ജെനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വഴിയും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സ്ത്രീ മദ്യപിച്ച് വാഹനത്തിലെത്തി പരാക്രമം നടത്തുന്നത് നിത്യ സംഭവമായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

വിവിധ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതി സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Woman Arrested | പാതിരാത്രി മദ്യപിച്ചെത്തി യുവതിയുടെ പരാക്രമം; അസഭ്യം പറഞ്ഞ് പൊലീസിനെ കയ്യേറ്റം ചെയ്ത 38കാരി റിമാന്‍ഡില്‍



Keywords: News, Kerala, Kerala-News, Social-Media-News, Video News, Kannur News, Woman, Arrested, Attacking, Police Officer, Video, Social Media, Accused, Assaulted, SI, Sub Inspector, Viral, Hospital, Liquor, Remanded, Kannur: Woman arrested for attacking police officer.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia