Wild Elephant | കണ്ണൂരില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; ഉളിക്കലിലെ സ്‌കൂളുകള്‍ക്ക് അവധി; പ്രദേശത്തെ കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ജില്ലയിലെ ജനവാസ മേഖലയെ ഭീതിയിലാഴ്ത്തി കാട്ടാനയിറങ്ങി. ഉളിക്കല്‍ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ചൊവ്വാഴ്ച (10.10.2023) രാത്രിയോടെയാണ് കാട്ടാന സ്ഥലത്തെത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഇതിനെ തുടര്‍ന്ന് ഉളിക്കലിലെ കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയത്തൂര്‍ വിലേജിലെ അങ്കണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും അവധിയും നല്‍കി. ഉളിക്കലിലെ 9 മുതല്‍ 14 വരെയുള്ള വാര്‍ഡുകളില്‍ തൊഴിലുറപ്പ് ജോലിയും നിര്‍ത്തിവച്ചു.

ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാനയിപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്. പുലര്‍ചെ കൃഷി ഭവന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലുണ്ടായിരുന്ന ആന പിന്നീട് മാര്‍കറ്റിന് സമീപത്തേക്ക് പോവുകയായിരുന്നു. വനാതിര്‍ത്തിയില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Wild Elephant | കണ്ണൂരില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; ഉളിക്കലിലെ സ്‌കൂളുകള്‍ക്ക് അവധി; പ്രദേശത്തെ കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം



Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Wild Elephant, Reached, Residential Area, Holiday, Ullikkal News, Schools, Kannur: Wild Elephant reached in residential area, Holiday for Ullikkal schools.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia