Facilities | ഹജ്ജ് തീര്‍ഥാടകർക്കായി കണ്ണൂരിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കി
Feb 18, 2023, 22:03 IST
കണ്ണൂർ: (www.kvartha.com) ഹജ്ജ് കമിറ്റി മുഖാന്തരം ഈ വർഷം ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള അപേക്ഷ സമർപ്പണം കണ്ണൂർ ജില്ലയിൽ ആരംഭിച്ചു. ജില്ലയിലുള്ള അപേക്ഷകർക്കായി സംസ്ഥാന ഹജ്ജ് കമിറ്റി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വർഷങ്ങളായി ഹജ്ജ് അപേക്ഷകർക്ക് സേവനങ്ങൾ ചെയ്ത് വരുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഹെൽപ് ഡെസ്കുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.
ഹജ്ജ് കമിറ്റി ഓഫ് ഇന്‍ഡ്യയുടെ വെബ്സൈറ്റായ www(dot)hajcommittee(dot)gov(dot)in , www(dot)keralahajcommittee(dot)org വഴിയോ മൊബൈൽ ആപ്ലികേഷന് വഴിയോ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാര്ച് 10. അപേക്ഷ പൂർത്തീകരിച്ചു കഴിഞ്ഞാൽ ഹജ്ജ് മിറ്റി ഓഫിസിൽ നിന്നും രേഖകൾ പരിശോധിച്ച് രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് കവർ നമ്പർ നൽകുന്നതാണ്.
ഖുറാക് (നറുക്കെടുപ്പ് ) ശേഷം അവസരം ലഭിച്ചവരെ ഹജ്ജ് കമിറ്റി എസ് എം എസ് മുഖേനയും ട്രെയിനർമാർ ഫോണിൽ വിളിച്ചും വിവരങ്ങൾ അറിയിക്കും. ഹജ്ജ് യാത്ര ആരംഭിക്കുന്നതിനുള്ള താൽകാലിക തീയതി മെയ് 21 മുതൽ ജൂൺ 22 വരെയും മടക്ക യാത്ര ജൂലൈ മൂന്നു മുതൽ ആഗസ്റ്റ് രണ്ടുവരെയുമായിരിക്കും.
ജില്ലയിലെ മുഴുവൻ അക്ഷയ കേന്ദ്രങ്ങൾ വഴിയും ജനസേവന കേന്ദ്രങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാം. കൂടാതെ ഹജ്ജ് കമിറ്റി നിയോഗിച്ച ഹജ്ജ് ട്രെയിനർമാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹജ്ജ് അപേക്ഷകർക്ക് മാർഗനിർദേശങ്ങൾ നൽകിവരുന്നുണ്ട്.
ഹജ്ജ് കമിറ്റി ഓഫ് ഇന്‍ഡ്യയുടെ വെബ്സൈറ്റായ www(dot)hajcommittee(dot)gov(dot)in , www(dot)keralahajcommittee(dot)org വഴിയോ മൊബൈൽ ആപ്ലികേഷന് വഴിയോ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാര്ച് 10. അപേക്ഷ പൂർത്തീകരിച്ചു കഴിഞ്ഞാൽ ഹജ്ജ് മിറ്റി ഓഫിസിൽ നിന്നും രേഖകൾ പരിശോധിച്ച് രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് കവർ നമ്പർ നൽകുന്നതാണ്.
ഖുറാക് (നറുക്കെടുപ്പ് ) ശേഷം അവസരം ലഭിച്ചവരെ ഹജ്ജ് കമിറ്റി എസ് എം എസ് മുഖേനയും ട്രെയിനർമാർ ഫോണിൽ വിളിച്ചും വിവരങ്ങൾ അറിയിക്കും. ഹജ്ജ് യാത്ര ആരംഭിക്കുന്നതിനുള്ള താൽകാലിക തീയതി മെയ് 21 മുതൽ ജൂൺ 22 വരെയും മടക്ക യാത്ര ജൂലൈ മൂന്നു മുതൽ ആഗസ്റ്റ് രണ്ടുവരെയുമായിരിക്കും.
Keywords: Kannur: wide range facilities prepared Hajj pilgrims, Kannur, News, Hajj, Muslim pilgrimage, Application, Website, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.