SWISS-TOWER 24/07/2023

Civil Service | ജോയിന്റ് കൗണ്‍സില്‍ സിവില്‍ സര്‍വീസ് സംരക്ഷണ യാത്രക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) സുപ്രീം കോടതി വിധി രാജ്യത്തെ പെന്‍ഷന്‍ സംരക്ഷണ പോരാട്ടത്തില്‍ ഏറെ കരുത്ത് പകരുന്നതാണെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജെനറല്‍ സെക്രടറി ജയചന്ദ്രന്‍ കല്ലിംഗല്‍. പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയ വിധിന്യായം ഒരു യുവതയുടെ തൊഴിലെന്ന സങ്കല്‍പ്പത്തേയും പെന്‍ഷന്‍ ആനുകൂല്യത്തേയും തകര്‍ക്കുന്ന കേന്ദ്ര ഭരണകൂടത്തിനെതിരായ സാമൂഹിക പോരാട്ടം കൂടിയായി ഈ ജാഥ മാറ്റപ്പെടുന്നു.

Civil Service | ജോയിന്റ് കൗണ്‍സില്‍ സിവില്‍ സര്‍വീസ് സംരക്ഷണ യാത്രക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കി

പങ്കാളിത്ത പെന്‍ഷന്‍ ഇനി ഒരു നിമിഷം വൈകാതെ പിന്‍വലിക്കാന്‍ ഇടത് പക്ഷ സര്‍കാര്‍ തയാറാകണം. ഇടത് പക്ഷ നയത്തിന് വിരുദ്ധമായ സമീപനം സര്‍കാര്‍ തുടരുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ നടന്ന സ്വീകരണ യോഗം എ ഐ ടി യു സി ജില്ലാ ജെനറല്‍ സെക്രടറി കെടി ജോസ് ഉദ്ഘാടനം ചെയ്തു.

സി പി ഐ നേതാക്കളായ കെഎം സപ്ന, എം ഗംഗാധരന്‍, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ശാനവാസ് ഖാന്‍ സിടി എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോട് അനുബന്ധിച്ച് നന്മ സാംസ്‌കാരിക വേദി അവതരിപ്പിച്ച 'വെയില്‍ കൊള്ളുന്നവര്‍' എന്ന നാടകം അരങ്ങേറി.

യാത്രയ്ക്ക് ചാലയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ ടി പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന നേതാക്കളായ കെ ശാനവാസ് ഖാന്‍, എം എം നജീം, വി സി ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

Keywords:  Kannur: Warm Reception To Joint Council Civil Service Protection Tour
, Kannur, News, Civil Service, Protection Tour, Pension, Inauguration, Drama, CPI Leaders, Criticism, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia