Vishnu Priya's Death | വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം അപേക്ഷ നല്‍കും

 



കണ്ണൂര്‍: (www.kvartha.com) പാനൂര്‍ വളള്യായിയില്‍ കണ്ണച്ചാന്‍ങ്കണ്ടി ഹൗസില്‍ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പിടിയിലായ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്തിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലീസ് ബുധനാഴ്ച കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കും.  

ഞായറാഴ്ച രാത്രിയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കണ്ണൂര്‍ സബ് ജയിലിലാണ് ശ്യാംജിത്ത് റിമാന്‍ഡില്‍ കഴിയുന്നത്. 

Vishnu Priya's Death | വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം അപേക്ഷ നല്‍കും


പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതിനുശേഷം കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രദേശവാസികളുടെ പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത് തെളിവെടുപ്പിന് മുന്നോടിയായി വിഷ്ണുപ്രിയയുടെ വീടിനും പരിസരത്തും ശക്തമായ കാവല്‍ ഏര്‍പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Keywords:  News,Kerala,State,Kannur,Custody,Case,Crime-magazine,Police,Killed,Accused,Top-Headlines,Trending, Kannur Vishnu Priya's murder case; Investigation team will file application to get Shyamjit into custody
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia