T Pavithran | ഈ വര്‍ഷത്തെ വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരി സ്മാരക അവാര്‍ഡ് ടി പവിത്രന് സമ്മാനിക്കും
Nov 4, 2023, 15:45 IST
കണ്ണൂര്‍: (KVARTHA) സ്വാതന്ത്ര്യ സമരസേനാനിയും കമ്യൂനിസ്റ്റ് കര്‍ഷകപ്രസ്ഥാനത്തിന്റെ പോരാളിയുമായിരുന്ന വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരിയുടെ സ്മരണാര്‍ഥം കുടുംബാംഗങ്ങള്‍ നല്‍കുന്ന പുരസ്‌കാരം ഈ വര്‍ഷം നാടകകലാ - സംസ്‌കാരിക മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ ചെയ്ത വ്യക്തിത്വമായ ടി പവിത്രന് സമ്മാനിക്കുമെന്ന് അവാര്‍ഡ് നിര്‍ണയ സമിതിയും കുടുംബാംഗങ്ങളും കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
25,000 രൂപയും പ്രശസ്ത ശില്‍പി കെ കെ ആര്‍ വെങ്ങര രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2022ലെ അവാര്‍ഡ് ആനി രാജയ്ക്കാണ് നല്‍കിയത്. ടി പവിത്രന്‍ നാടകരംഗത്ത് അരനൂറ്റാണ്ടിലധികാലമായി പ്രവര്‍ത്തിച്ചു വരികയാണ്. നാടകകൃത്ത്, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ സമൃദ്ധമായ കലാപാരമ്പര്യത്തിനുടമയാണ് ഇദ്ദേഹം.
പതിമൂന്നാമത്തെ വയസില്‍ ബാലനടനായി അരങ്ങിലെത്തി. 35 ഓളം നാടകങ്ങളുടെ രചയിതാവും നിരവധി നാടകങ്ങളുടെ സംവിധായകനുമാണ്. കറുത്ത തോറ്റങ്ങള്‍, സൂര്യദാഹം, തിരുട്ട് നഗരം പ്രാപ്പിടിയന്‍ തുടങ്ങിയ നാടകങ്ങള്‍ ഗ്രന്ഥരൂപത്തില്‍ വന്നിട്ടുണ്ട്. ഗ്രാമീണ ജീവിതത്തിന്റെ നേര്‍ചിത്രം പ്രതിഫലിപ്പിക്കുന്ന രംഗപാഠങ്ങളാണ് ആ നാടകങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് അവാര്‍ഡ് സമിതി വിലയിരുത്തി.
ഡോ. ടി പി സുകുമാരന്‍ മാഷ് രചിച്ച 'ആയഞ്ചേരി വല്ല്യശ്മാന്‍' എന്ന വെള്ളരി നാടകത്തിന് രംഗപാഠമൊരുക്കി. കേരളത്തിന്റെ തനത് നാടകവേദിയെക്കുറിച്ചുള്ള വേറിട്ട അന്വേഷണമായി ആ നാടകാവതരണം മാറി. വര്‍ഷങ്ങള്‍ക്കുശേഷം 2023ല്‍ ആ നാടകം വീണ്ടും സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ചു. ഫ്യൂഡല്‍ അധികാരമേല്‍ക്കോയ്മയെ സരസമായും വിമര്‍ശനാത്മകമായും അവതരിപ്പിക്കുമ്പോള്‍ തന്നെ, എക്കാലത്തെയും അമിതാധികാരത്തിനെതിരെയുള്ള മുന്നറിയിപ്പ് നല്‍കാനുതകുന്ന അരങ്ങനുഭവമാക്കി മാറ്റിയ സംവിധായകനാണ് ടി പവിത്രന്‍.
കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ താമസിച്ച് വരികയാണ്. നിസ്വാര്‍ഥമായ പൊതുപ്രവര്‍ത്തനത്തിലേര്‍പെട്ട നൂറുകണക്കിന് മനുഷ്യരിലൊരാളാണ് വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരി. സ്വാതന്ത്ര്യസമരസേനാനിയും കമ്യൂനിസ്റ്റ് കര്‍ഷകപ്രസ്ഥാനത്തിന്റെ പോരാളിയുമായിരുന്നു. ആശയപ്രചരണരംഗത്ത് പ്രവര്‍ത്തിച്ചതിനാല്‍ നവയുഗം നമ്പൂതിരി എന്ന പേരിലാണറിയപ്പെട്ടത്.
കെ കെ മാരാര്‍, വി എസ് അനില്‍കുമാര്‍, വി ആഈശ ബീവി എന്നിവര്‍ അംഗങ്ങളും മാധവന്‍ പുറച്ചേരി സെക്രടറിയുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. നവംബര്‍ 19 ന് രാവിലെ 10 മണിക്ക് പുറച്ചേരിയിലെ വീട്ടുമുറ്റത്ത് വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണന്‍ അവാര്‍ഡ് സമര്‍പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജൂറിഅംഗങ്ങളായ വി എസ് അനില്‍കുമാര്‍, വി ആഈശ ബീവി എന്നിവരും വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരി സ്മാരക സമിതി ഭാരവാഹികളായ മാധവന്‍ പുറച്ചേരി, വി ഇ പരമേശ്വരന്‍ എന്നിവരും പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Kannur, Kannur-News, Award, Communist, Vadakillam Govindan Namboothiri Memorial Award, T Pavithran, Cultural Sector, Press Club, Press Meet, Family, Kannur News, Playwright, Actor, Director, Kannur: Vadakillam Govindan Namboothiri Memorial Award to T Pavithran.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.